‘അവൾ; പൂന്തോട്ടത്തിന്റെ സൗരഭ്യം’ പ്രഭാഷണം ശ്രദ്ധേയം
text_fieldsവിസ്ഡം വിമൻസ് ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച പരിപാടി
മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗത്തിന് കീഴിൽ വിസ്ഡം വിമൻസ് ബഹ്റൈൻ ചാപ്റ്റർ നടത്തിവരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി ഹൂറ റയ്യാൻ സെന്ററിൽ വനിതൾക്കായി സംഘടിപ്പിച്ച ‘അവൾ; പൂന്തോട്ടത്തിന്റെ സൗരഭ്യം’ എന്ന പ്രഭാഷണ പരിപാടി സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടും വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും വ്യതിരിക്തമായി.
ഇന്നത്തെ സാമൂഹിക വ്യവസ്ഥയിൽ സ്ത്രീകൾക്ക് സ്വന്തം കുടുംബത്തിലും ദഅവ രംഗത്തും ഉള്ള പ്രാധാന്യത്തെക്കുറിച്ചും അവർ നിർവഹിക്കേണ്ട ബാധ്യതകളെപ്പറ്റിയും മറ്റും മുഖ്യ പ്രഭാഷണം നിർവഹിച്ച് സംസാരിച്ച ഇബ്രാഹിം ഹുസൈൻ അൽ ഹികമി സദസ്സിനെ ഓർമിപ്പിച്ചു. സൗദി അറേബ്യയിലെ ജുബൈൽ ദഅവ & ഗൈഡൻസ് സെന്റർ പ്രബോധകനായ അദ്ദേഹം ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിൽ എത്തിയതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

