Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷാർജ ഇന്ത്യൻ...

ഷാർജ ഇന്ത്യൻ അസോസിയേഷൻ സാഹിത്യ പുരസ്കാരം ബഹ്റൈൻ മലയാളി പ്രവാസിക്ക്

text_fields
bookmark_border
ഷാർജ ഇന്ത്യൻ അസോസിയേഷൻ സാഹിത്യ പുരസ്കാരം ബഹ്റൈൻ മലയാളി പ്രവാസിക്ക്
cancel

മനാമ: ഷാർജ ഇന്ത്യൻ അസോസിയേഷൻ സാഹിത്യ പുരസ്കാരം നേടി ബഹ്റൈൻ മലയാളി പ്രവാസി. കവിതാ വിഭാഗത്തിലെ പുരസ്കാരമാണ് കോഴിക്കോട് വടകര ഓർക്കാട്ടേരി സ്വദേശി യഹിയാ മുഹമ്മദിനെ തേടിയെത്തിയത്. പ്രണയത്തെയും ദാമ്പത്യത്തെയും ഈ കാലമുന്നയിക്കുന്ന രാഷ്ട്രീയത്തെയും ശക്തമായി പ്രതിപാദിച്ച 'നാർസിസസ്' എന്ന കവിതാ സമാഹാരമാണ് അവാർഡിനർഹമായത്. ഇന്ന് വൈകിട്ട് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ നടക്കുന്ന 'സാംസ്കാരികം 25' സാഹിത്യോത്സവത്തിൽ പുരസ്കാരം വിതരണം ചെയ്യും.

മനാമ ബാബ് അൽ ബഹ്റൈനിലെ ഒരു കഫ്തീരയയിലെ ജോലിക്കാരനാണ് യഹിയ. എട്ടു വർഷം മുമ്പാണ് പ്രവാസിയായി പവിഴ ദ്വീപിലെത്തിയത്. ഈ കാലത്തിനിടയിൽ ആറോളം പുസ്തകങ്ങൾക്ക് യഹിയ രചന നിർവഹിച്ചിട്ടുണ്ട്. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് യഹിയയുടെ കുടുംബം. യുവധാര യുവസാഹിത്യ പുരസ്ക്കാരം (2021), ഹബീബ് റഹ്മാൻ അവാർഡ്, ബഹ്റൈൻ വിശ്വകലാ പുരസ്ക്കാരം (2022), ടാഗോർ ഇന്‍റർനാഷനൽ അവാർഡ് (2023), ഗോൾഡൻ പെൻ എന്നിവയാണ് യഹിയാ മുഹമ്മദ് നേടിയ മറ്റ് അവാർഡുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Indian Association Literary Award
News Summary - Sharjah Indian Association Literary Award goes to Bahraini Malayali expatriate
Next Story