ഷറഫ് ഡിജിയുടെ നാലാമത് സ്റ്റോർ അവന്യൂസ് മാളിൽ പ്രവർത്തനമാരംഭിച്ചു
text_fieldsഷറഫ് ഡിജി-യുടെ നാലാമത് സ്റ്റോർ ഉദ്ഘാടനം ഷറഫ് ഗ്രൂപ് വൈസ് ചെയർമാനും (റിട്ട.) മേജർ ജനറലുമായ ഷറഫുദ്ദീൻ ഷറഫ് നിർവഹിക്കുന്നു
മനാമ: മിഡിൽ ഈസ്റ്റിലെ പ്രമുഖവും ജനപ്രിയവുമായ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഷറഫ് ഡിജിയുടെ ബഹ്റൈനിലെ നാലാമത്തെ ഷോറൂമിന്റെ ഗ്രാൻഡ് ഓപ്പണിങ് വൻ ജനപങ്കാളിത്തത്തോടെ അവന്യൂസ് മാളിൽ നടന്നു.
വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ഷറഫ് ഗ്രൂപ് വൈസ് ചെയർമാനും (റിട്ട.) മേജർ ജനറലുമായ ഷറഫുദ്ദീൻ ഷറഫ് ഷോറൂം ഉദ്ഘാടനം ചെയ്തു. ഷറഫ് ഗ്രൂപ്പ് ചെയർമാൻ യാസർ ഷറഫ്, സി.ഇ.ഒ നീലേഷ് ഖൽഖോ, സി.ഒ.ഒ രാകേഷ് മധുർ, കൺട്രി മാനേജർ ഫൈസൽ ഖാൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഏറ്റവും പുതിയ ഗാഡ്ജെറ്റുകളടക്കം ലോകോത്തര ബ്രാൻഡുകളുടെ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ നീണ്ട നിരയാണ് ഷറഫ് ഡി.ജിയിൽ ഒരുക്കിവെച്ചിട്ടുള്ളത്. പുത്തൻ സാങ്കേതികവിദ്യകൾക്കായി എല്ലാവരും ഷറഫ് ഡിജി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്ന് തെളിയിക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. വൻ ജനത്തിരക്കോടെ ആവേശകരമായ അന്തരീക്ഷമായിരുന്നു അവന്യൂസ് മാളിൽ, ലാപ്ടോപ്പുകൾ, ടി.വികൾ തുടങ്ങി നിരവധി സമ്മാനങ്ങളും ഉദ്ഘാടനത്തിന്റെ ഭാഗമായി വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

