Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈദ് ഓഫറുകളുമായി ഷറഫ്...

ഈദ് ഓഫറുകളുമായി ഷറഫ് ഡിജി

text_fields
bookmark_border
ഈദ് ഓഫറുകളുമായി ഷറഫ് ഡിജി
cancel

മനാമ: ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, എയർ കണ്ടീഷണറുകൾ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് വൻ വിലക്കിഴിവുകളുമായി പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയ്ൽ ശൃംഖലയായ ഷറഫ് ഡിജി ബഹ്‌റൈൻ. ഉപഭോക്താക്കൾക്കായി ആകർഷകമായ സമ്മാനങ്ങളും പ്രത്യേക ആനുകൂല്യങ്ങളും അടങ്ങുന്ന ഈദ് ഡീലുകൾ കമ്പനി പ്രഖ്യാപിച്ചു. ഏറ്റവും പുതിയ ഐഫോൺ 17 പ്രോ വെറും 489 ബഹ്‌റൈനി ദിനാറിനും, ഐപാഡ് എ16 139 ദിനാറിനും ഓഫറിലൂടെ സ്വന്തമാക്കാം. വേനൽക്കാലത്തെ വരവേൽക്കാൻ വിൻഡോ എസി 99 ദിനാർ മുതലും, സ്പ്ലിറ്റ് എസി 135 ദിനാർ മുതലും ലഭ്യമാണ്. പ്രത്യേക ഈദ് ഗിഫ്റ്റിംഗ് ഓഫറുകൾ ഷറഫ് ഡിജിയുടെ ഷോറൂമുകളിലും ഓൺലൈനിലും ഒരുക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് ഭാരമില്ലാതെ സാധനങ്ങൾ വാങ്ങാൻ ആകർഷകമായ പേയ്‌മെന്റ് സൗകര്യങ്ങളും ലഭ്യമാണ്. ഫ്ലൂസ് ആപ്പ് വഴിയും ബഹ്‌റൈനിലെ പ്രമുഖ ബാങ്കുകളായ സ്റ്റാൻഡേർഡ് ചാർട്ടേഡ്, എച്ച്.എസ്.ബി.സി, ഇലാ ബാങ്ക് എന്നിവയുടെ കാർഡുകൾ വഴിയും 3, 6, 9, 12 മാസത്തെ 0% പലിശരഹിത ഇ.എം.ഐ സൗകര്യം പ്രയോജനപ്പെടുത്താം. ഓരോ പർച്ചേസിനുമൊപ്പം കാഫ് കഫേ, ജെലാറ്റോ ഡിവൈനോ എന്നിവയിൽ ഉപയോഗിക്കാവുന്ന 2 ദിനാറിന്റെ സൗജന്യ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. സിറ്റി സെന്റർ ബഹ്‌റൈൻ, എൻമ മാൾ (റിഫ), സീഫ് മാൾ (മുഹറഖ്), ദി അവന്യൂസ് എന്നീ ഷോറൂമുകളിലും bahrain.sharafdg.com എന്ന വെബ്‌സൈറ്റ് വഴിയും ഈ ഓഫറുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8000 8007 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidEid al-AdhagulfEid Offer
News Summary - Sharaf DG with Eid offers
Next Story