ഷറഫ് ഡിജി സെയിൽ: 50 ശതമാനം വരെ വൻ ഇളവുകൾ; ഒപ്പം ആകർഷകമായ സമ്മാനങ്ങളും
text_fieldsമനാമ: പ്രമുഖ ഇലക്ട്രോണിക്സ് വിപണന ശൃംഖലയായ ഷറഫ് ഡിജി ബഹ്‌റൈനിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും സ്മാർട്ട് ഗാഡ്‌ജെറ്റുകൾക്കും 50 ശതമാനം വരെ വൻ വിലക്കിഴിവ് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ ഈ പരിമിതകാല ഓഫറിലൂടെ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം. പർച്ചേസുകൾ എളുപ്പമാക്കാൻ ഫുലൂസ് വഴി പലിശയില്ലാത്ത 'ഷോപ്പ് നൗ പേ ലേറ്റർ' സൗകര്യവും സ്റ്റാൻഡേർഡ് ചാർട്ടേഡ്, എച്ച്.എസ്ബി.സി, ഇലാ ബാങ്ക് എന്നിവ മുഖേന 12 മാസം വരെയുള്ള തവണ വ്യവസ്ഥകളും ഒരുക്കിയിട്ടുണ്ട്. ബി.എഫ്.സി ട്രാവൽ ബഡി കാർഡ് ഉപയോഗിക്കുന്നവർക്ക് 3 ശതമാനവും എസ്ടിസി പേ വഴി ഒരു ശതമാനവും കാഷ്ബാക്ക് ആനുകൂല്യം ലഭിക്കും. കൂടാതെ മെഗാ ബ്ലാസ്റ്റിൽ 30 മിനിറ്റ് സൗജന്യ പ്ലേ ടൈം വൗച്ചറും എസ്.ഒ.എൽ സ്പായിൽ 5 ദിനാർ ഇളവ് നൽകുന്ന വൗച്ചറും ഉപഭോക്താക്കൾക്ക് സമ്മാനമായി ലഭിക്കുന്നതാണ്. വേഗത്തിലുള്ള സേവനത്തിനായി സൗജന്യ സെയിം ഡേ ഡെലിവറി, 3 മണിക്കൂർ എക്സ്പ്രസ് ഡെലിവറി സൗകര്യങ്ങളും ലഭ്യമാണ്. ഷോറൂമുകളിലും ഓൺലൈനായും ഈ ഓഫറുകൾ പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് https://tr.ee/axBJuE എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

