‘ദി അവന്യൂസിൽ' പുതിയ സ്റ്റോർ തുറന്ന് ഷറഫ് ഡിജി
text_fields'ദി അവന്യൂസിൽ' തുറന്ന് പ്രവർത്തനമാരംഭിച്ച ഷറഫ് ഡിജി സ്റ്റോർ
മനാമ: മേഖലയിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലർമാരിൽ ഒന്നായ ഷറഫ് ഡിജി ബഹ്റൈനിലെ 'ദി അവന്യൂസ്' മാളിൽ പുതിയ സ്റ്റോർ തുറന്നു. ഗേറ്റ് ഒന്നിന് സമീപമാണ് പുതിയ ബ്രാഞ്ച് സ്ഥിതിചെയ്യുന്നത്.
ഉപഭോക്താക്കൾക്ക് പ്രമുഖ ആഗോള ബ്രാൻഡുകളുടെ ഏറ്റവും പുതിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ഇവിടെ നിന്ന് സ്വന്തമാക്കാം. സ്മാർട്ട്ഫോണുകൾ, കമ്പ്യൂട്ടറുകൾ, ടി.വികൾ, നൂതന ഹോം അപ്ലയൻസുകൾ എന്നിവ ഉൾപ്പെടെയുള്ള വലിയ ശ്രേണി പുതിയ സ്റ്റോറിൽ ലഭ്യമാണ്.
ഗുണമേന്മയും മികച്ച സേവനവും ആകർഷകമായ ഓഫറുകളും സംയോജിപ്പിച്ച് സമഗ്രമായ ഒരു ഷോപ്പിങ് അനുഭവം നൽകാൻ ലക്ഷ്യമിട്ടുള്ള ഷറഫ് ഡിജി-യുടെ ബഹ്റൈൻ വിപണിയിലെ വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ ശാഖ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

