വൻ ഓഫറുകളോടെ ഷറഫ് ഡി.ജി ഇലക്‌ട്രോണിക്‌സ് കാർണിവൽ ഒക്‌ടോബർ 1 മുതൽ 21 വരെ
text_fieldsമനാമ: ഷറഫ് ഡിജി ബഹ്‌റൈനിൽ ഒക്‌ടോബർ 1 മുതൽ 21 വരെ 'ഇലക്‌ട്രോണിക്‌സ് കാർണിവൽ' ആരംഭിക്കുന്നു. പർച്ചേസ് ചെയ്യുമ്പോൾ ദി അവന്യൂസിലെ 'മോയിഷി'യിൽ നിന്ന് 2 ബി.എച്ച്.ഡി ഡിസ്‌കൗണ്ട് വൗച്ചറും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കും. സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ, എയർ കണ്ടീഷണറുകൾ, മറ്റ് ഗാർഹിക ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവയ്‌ക്കെല്ലാം വൻ വിലക്കിഴിവാണ് ഷറഫ് ഡിജി ഒരുക്കിയിരിക്കുന്നത്.
പർച്ചേസ് കൂടുതൽ എളുപ്പമാക്കാൻ 'ബീഡ് ബൈ സൈൻ' വഴി 3,000 ദീനാർ വരെയുള്ള സാധനങ്ങൾ വാങ്ങി 36 മാസം വരെ ഗഡുക്കളായി തിരിച്ചടയ്ക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ ഫുലൂസ് വഴി 10 മാസത്തേക്ക് 0% പലിശയിൽ ഇ.എം.ഐ ആനുകൂല്യവും ലഭ്യമാണ്.
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കായി ഇലാ ബാങ്ക് വഴി 20% കാഷ്ബാക്കും, എൻ.ബി.കെ വഴി 4% കാഷ്ബാക്കും, എസ്ടിസി പേ വഴി 1% കാഷ്ബാക്കും നൽകുന്നുണ്ട്. ഒപ്പം സ്റ്റാൻഡേർഡ് ചാർട്ടേഡ്, എച്ച്.എസ്.ബി.സി, ഇലാ ബാങ്ക്, കെ.എഫ്.എച്ച് എന്നീ ബാങ്കുകൾ വഴി 3, 6, 9, 12 മാസത്തേക്ക് 0% ഇ.എം.ഐ സൗകര്യവും, സാധനങ്ങൾ വാങ്ങുന്ന അന്നേ ദിവസം തന്നെ അല്ലെങ്കിൽ 3 മണിക്കൂറിനുള്ളിൽ സൗജന്യ ഡെലിവറിയും ഷറഫ് ഡിജി ഉറപ്പുനൽകുന്നു.
സിറ്റി സെന്റർ ബഹ്‌റൈൻ, എൻമ മോൾ റിഫ, സീഫ് മോൾ മുഹറഖ്, ദി അവന്യൂസ് എന്നിവിടങ്ങളിലെ ഷറഫ് ഡിജി ഷോറൂമുകൾ സന്ദർശിച്ചോ bahrain.sharafdg.com എന്ന വെബ്‌സൈറ്റ് വഴിയോ ഓഫറുകൾ പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 8000 8007-ൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

