18ാം വാർഷിക ആഘോഷങ്ങളുമായി ഷറഫ് ഡിജി; ഉപഭോക്താക്കൾക്കായി വമ്പൻ ഓഫറുകളും ആകർഷകമായ സമ്മാനങ്ങളും
text_fieldsമനാമ: ബഹ്‌റൈനിലെ പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയിൽ ശൃംഖലയായ ഷറഫ് ഡിജി 18-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വമ്പിച്ച ഓഫറുകൾ പ്രഖ്യാപിച്ചു. സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, എയർ കണ്ടീഷണറുകൾ, മറ്റ് ഗാർഹിക ഇലക്ട്രോണിക്‌സ് ഉപകരംങ്ങൾ എന്നിവയ്ക്ക് വൻ വിലക്കുറവാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ സൗജന്യ ടാബ്‌ലെറ്റുകളും പ്രിന്ററുകളും നേടാനുള്ള അവസരവുമുണ്ട്.
വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ‘സ്‌ക്രാച്ച് ആന്റ് വിൻ’ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് സ്വർണ്ണ നാണയങ്ങൾ, ടിവികൾ, മൊബൈൽ ഫോണുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങി നിരവധിയായ സമ്മാനങ്ങൾ സ്വന്തമാക്കാം. ഇതിനുപുറമേ, എല്ലാ പർച്ചേസുകൾക്കൊപ്പവും ജറാദ ഐലൻഡിലേക്ക് ട്രിപ്പുകൾക്കായി 50 ബഹ്‌റൈനി ദിനാറിന്റെ വൗച്ചറും, ബോംബെ ബാർബിക്യൂവിന്റെ 2 ദിനാർ വൗച്ചറും, അസ്ഗർ അലി പെർഫ്യൂമിന്റെ 2 ദിനാർ വൗച്ചറും സൗജന്യമായി ലഭിക്കും. ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭകരമായ രീതിയിൽ പർച്ചേസ് നടത്തുവാൻ ഫിനാൻസിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ പ്രത്യേക വാർഷിക ഓഫറുകൾ സിറ്റി സെന്റർ ബഹ്‌റൈൻ, എൻമ മാൾ റിഫ, സീഫ് മാൾ മുഹറഖ്, ദി അവന്യൂസ് എന്നീ ഷോറൂമുകളിലും, bahrain.sharafdg.com എന്ന വെബ്സൈറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8000 8007 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

