Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ.ഡി.എഫ് തുടർ ഭരണം ബി.ജെ.പിയെ വളർത്തും- ഷംസീർ ഇബ്രാഹിം

text_fields
bookmark_border
എൽ.ഡി.എഫ് തുടർ ഭരണം ബി.ജെ.പിയെ വളർത്തും- ഷംസീർ ഇബ്രാഹിം
cancel

മനാമ: എൽ.ഡി.എഫ് തുടർഭരണം ഉറപ്പുവരുത്തുന്നതിലൂടെ സംഘപരിവാറിന്‍റെ വിഭജന രാഷ്ട്രീയം കേരളത്തിന്‍റെ സാഹോദര്യ ഭൂമികയിൽ സ്ഥാപിപ്പെടുക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം പറഞ്ഞു. പ്രവാസി വെൽഫെയർ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഭരണം സ്ഥാപിക്കുന്നതിന് സംഘപരിവാറിന് എന്നും തടസ്സമായത് വിവിധ മതസാമൂഹിക വിഭാഗങ്ങൾക്കിടയിലുള്ള സാഹോദര്യവും സൗഹൃദവും ശക്തമായ രണ്ട് മതേതര മുന്നണികളുടെ സാന്നിദ്ധ്യവുമായിരുന്നു.

ഇത് തകർക്കുക എന്ന ബി.ജെ.പി പദ്ധതിയാണ് കഴിഞ്ഞ 10 വർഷമായി സി.പിഎം അധികാരത്തിലിരുന്ന് നടപ്പിലാക്കിയത്. തുടർ ഭരണ അഹങ്കാരത്തിൽ ഇടതു മതനിരപേക്ഷ നിലപാടുകളിൽ നിന്ന് വ്യതിചലിച്ച് സംഘപരിവാർ നരേഷനുകൾ ഏറ്റെടുത്ത സി.പി.എമ്മിനെ തീരുത്താനും ഇടത് മൂല്യങ്ങളിലേക്കുള്ള തിരിച്ച് പോക്കിന്ന് വഴിയൊരുക്കാനുമുള്ള അവസരമായി ഈ നിയമസഭാ തെരഞ്ഞെടുപ്പിനെ മതേതര ജനാധിപത്യ വ്യവസ്ഥ നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സംഘപരിവാറിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിന് ഇടതു സർക്കാരിന്‍റെ നിലപാടുകൾ കാരണമാകുന്നു. സംഘപരിവാർ നടത്തിയ വിവിധ വിദ്വേഷ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതികരണം ഉണ്ടായിട്ടില്ല. ഇടതു ഭരണത്തിന്‍റെ തുടർച്ച സംഘപരിവാറിന് കൂടുതൽ ഗുണകരമാകും. അതിനാൽ മതനിരപേക്ഷതയും സാമൂഹ്യനീതിയും സംരക്ഷിക്കാൻ യു.ഡി.എഫിന് പിന്തുണ നൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതം ആശംസിച്ച പരിപാടിയിൽ ഇർഷാദ് കോട്ടയം നിയന്ത്രിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shamseer Ibrahim says LDF's continued rule will boost BJP
Next Story