ഷാജി ജോർജിന് ഫ്രണ്ട്സ് ഓഫ് വാഴമുട്ടം സ്വീകരണം നൽകി
text_fieldsഷാജി ജോർജിന് ഫ്രണ്ട്സ് ഓഫ് വാഴമുട്ടം സ്വീകരണം നൽകിയപ്പോൾ
മനാമ: പത്തനംതിട്ട, ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ വാഴമുട്ടം എട്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റങ് കമ്മിറ്റി ചെയർമാനുമായ ഷാജി ജോർജിന് വാഴമുട്ടം നിവാസികൾ സ്വീകരണം നൽകി.
ഓമല്ലൂർ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ, വഴമുട്ടം വാർഡ് എട്ടിലെ വികസനങ്ങൾ, പൊതുവായി വാർഡിനു ആവശ്യമായ വികസനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു. ജലനിധി പദ്ധതിക്കായി റോഡുകൾ കുഴിച്ചതിനാൽ ഉണ്ടാകുന്ന യാത്രാക്ലേശങ്ങളിൽ യോഗം ആശങ്ക അറിയിച്ചു.
സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് പാർട്ടി ഹാളിൽ നടന്ന സ്വീകരണ സമ്മേളനം ഫ്രണ്ട്സ് ഓഫ് വാഴമുട്ടം രക്ഷാധികാരി ഇടിക്കുള ജോർജ് ഉദ്ഘാടനം ചെയ്തു. ബെന്നി എബ്രഹാം സ്വാഗതവും ബിജു ടി പാപ്പച്ചൻ, ലിനസ്പു ലയിനേത്തു, സന്തോഷ് ഡാനിയേൽ, ഷിജു ചെറിയാൻ എന്നിവർ ആശംസകളും അറിയിച്ചു. വിശിഷ്ടാതിഥിക്കും യോഗത്തിൽ പങ്കെടുത്തവർക്കും സെക്രട്ടറി ഷിബു ചെറിയാൻ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

