Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശൈ​ഖ്​ നാ​സി​ർ ബി​ൻ...

ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​ട്ടം അ​ഭി​മാ​ന​ക​ര​മെ​ന്ന് മ​ന്ത്രി​സ​ഭ

text_fields
bookmark_border
cabinet-bahrain
cancel

മ​നാ​മ: ഫ്രാ​ന്‍സി​ൽ ന​ട​ന്ന 160 കി​ലോ​മീ​റ്റ​ർ എ​ൻ​ഡു​റ​ൻ​സ്​ മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ൻ പ​ട്ട​മ​ണി​ഞ്ഞ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വും ചാ​രി​റ്റി, യു​വ​ജ​ന കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ പ്ര​തി​നി​ധി​യു​മാ​യ ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​ക്ക്​ മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

ബ​ഹ്​​റൈ​നി​ലെ കാ​യി​ക മേ​ഖ​ല​ക്ക്​ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണി​തെ​ന്നും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ പേ​ര് ഉ​യ​രാ​ൻ ഇ​തി​ട​യാ​ക്കു​മെ​ന്നും അ​ഭി​ന​ന്ദ​ന​ങ്ങ​ള​റി​യി​ച്ച കാ​ബി​ന​റ്റ്​ അം​ഗ​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി. ഇ​ന്ത്യ വി​ക്ഷേ​പി​ച്ച ച​ന്ദ്ര​യാ​ൻ മൂ​ന്ന്​ ച​​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി ഇ​റ​ങ്ങി​യ​തി​നെ കാ​ബി​ന​റ്റ്​ അ​ഭി​ന​ന്ദി​ച്ചു. ഇ​ത്ത​ര​മൊ​രു നേ​ട്ടം ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ മേ​ഖ​ല​ക്ക്​ ക​രു​ത്തു​ പ​ക​രു​ന്ന​താ​ണ്.

മി​ക​ച്ച ജീ​വ​ന​ക്കാ​ര​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​യാ​ളു​ടെ പ്ര​തി​ഫ​ലം 3000 ദീ​നാ​റാ​ക്ക​ണ​മെ​ന്ന സി​വി​ൽ സ​ർ​വി​സ്​ ബ്യൂ​റോ​യു​ടെ നി​ർ​ദേ​ശ​ത്തി​ന്​ കാ​ബി​ന​റ്റ്​ അം​ഗീ​കാ​രം ന​ൽ​കി. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​രി​ൽ മി​ക​വ്​ പു​ല​ർ​ത്തു​ന്ന​വ​ർ​ക്കാ​ണ്​ നി​ബ​ന്ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി പ്ര​തി​ഫ​ലം ന​ൽ​കു​ക.

പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​നും കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട്​ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളും പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ സി​വി​ൽ സ​ർ​വി​സ്​ ബ്യൂ​റോ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ത്തി​നും അം​ഗീ​കാ​ര​മാ​യി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള കെ​ട്ടി​ട നി​ർ​മാ​ണ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റം​വ​രു​ത്താ​നു​ള്ള നി​ർ​ദേ​ശ​ത്തി​നും അം​ഗീ​കാ​ര​മാ​യി. ബി​ൽ​ഡി​ങ്​ പെ​ർ​മി​റ്റ്​ ​അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ഡി​സം​ബ​ർ ഒ​ന്നു​വ​രെ നീ​ട്ടാ​നാ​ണ്​ അം​ഗീ​കാ​രം.

ബ​ഹ്​​റൈ​ൻ പോ​ളി​ടെ​ക്​​നി​ക്​ കോ​ള​ജും ഇ​ന്ത്യ​യി​ലെ ച​ണ്ഡി​ഗ​ഢ്​ യൂ​നി​വേ​ഴ്​​സി​റ്റി​യും ത​മ്മി​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കാ​നും കാ​ബി​ന​റ്റ്​ അം​ഗീ​കാ​രം ന​ൽ​കി.

അ​ഗ്രി​ക​ൾ​ച​റ​ൽ ​​ൈക്ല​മ​റ്റ്​ ഇ​ന്ന​വേ​ഷ​ൻ ഇ​നി​ഷ്യേ​റ്റി​വി​ൽ ചേ​രാ​നു​ള്ള ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​യ​മ​നി​ർ​മാ​ണ​കാ​ര്യ മ​​ന്ത്രി​ത​ല സ​മി​തി​യു​ടെ നി​ർ​ദേ​ശ​ത്തി​നും അം​ഗീ​കാ​ര​മാ​യി. പൊ​തു ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന്​ വി​വി​ധ ഭൂ​മി അ​ക്വ​യ​ർ ചെ​യ്യു​ന്ന​തി​നു​ള്ള മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നോ​ട്ടീ​സി​ന്​ അം​ഗീ​കാ​രം ന​ൽ​കി. ജി.​സി.​സി 157ാമ​ത്​ മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ജ​ണ്ട അം​ഗീ​ക​രി​ച്ചു.

ബ്രി​ക്​​സ്​ ഉ​ച്ച​കോ​ടി​യി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യ​താ​യി അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര ക്രി​മി​യ​ൻ പ്ലാ​റ്റ്​​ഫോം മൂ​ന്നാ​മ​ത്​ ഉ​ച്ച​കോ​ടി​യി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യ​തും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ലെ മ​ന്ത്രി​മാ​രു​ടെ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ളും സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗു​ദൈ​ബി​യ പാ​ല​സി​ലാ​യി​രു​ന്നു കാ​ബി​ന​റ്റ്​ യോ​ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinetbahrain
News Summary - Shaikh Nasir bin Hamad Al Khalifa's achievement is proud-cabinet
Next Story