ശാഫി സഖാഫിക്ക് സ്വീകരണം നൽകി
text_fieldsഐ.സി.എഫ് പ്രതിനിധികൾ ശാഫി സഖാഫിക്ക് സ്വീകരണം നൽകിയപ്പോൾ
മനാമ: ഐ.സി.എഫ് പ്രകാശതീരം പരിപാടിയിൽ ഖുർആൻ പ്രഭാഷണത്തിനായി ബഹ്റൈനിലെത്തിയ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശാഫി സഖാഫി മുണ്ടമ്പ്രക്ക് ബഹ്റൈൻ ഇന്റർ നാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി. ഐ.സി.എഫ് നാഷനൽ നേതാക്കളായ കെ.സി സൈനുദ്ദീൻ സഖാഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ശമീർ പന്നൂർ, മുസ്തഫ ഹാജി കണ്ണപുരം, ശിഹാബുദ്ദീൻ സിദ്ദീഖി, റഹീം സഖാഫി വരവൂർ, മുഹമ്മദ് ഹാജി,, സമദ് കാക്കടവ്, നൗഷാദ് മുട്ടുന്തല, ഫൈസൽ ചെറുവണ്ണൂർ, അബ്ദുല്ല രണ്ടത്താണി, ഹംസ ഖാലിദ് സഖാഫി എന്നിവർ നേതൃത്വം നൽകി.
റമദാൻ വിശുദ്ധിയുടെ മാസം എന്ന ശീർഷകത്തിൽ നടക്കുന്ന ഐ.സി.എഫ് റമദാൻ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഖുർആൻ പ്രഭാഷണം ഇന്നും നാളെയുമായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഖുർആൻ പ്രഭാഷണം ഇന്ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

