തണൽ വാർഷിക പൊതുയോഗം ജനുവരിയിൽ
text_fieldsതണൽ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തവർ
മനാമ: 2026 - 2028 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുക്കുന്ന വാർഷിക പൊതുയോഗം ജനുവരി മാസത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനായി ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ ചീഫ് കോർഡിനേറ്റർ റഷീദ് മാഹി, ട്രഷറർ യു.കെ. ബാലൻ, ഷബീർ മാഹി, ജമാൽ കുറ്റിക്കാട്ടിൽ, ഫൈസൽ പാട്ടാണ്ടിയിൽ, റഫീഖ് അബ്ദുല്ല, ഷിബു പത്തനംതിട്ട, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, സമദ് മുയിപ്പോത്ത് എന്നിവർ സംസാരിച്ചു. വൃക്ക രോഗങ്ങളും ജീവിത ശൈലീ രോഗങ്ങളും അനിയന്ത്രിതമായി വർദ്ധിച്ചുവരുന്ന ഈ കാലത്ത് തണൽ പോലുള്ള ജീവകാരുണ്യ സംഘടനകളുടെ പ്രസക്തി അനുദിനം വർധിച്ചു വരുന്നതായി യോഗം വിലയിരുത്തി.
വി.പി. ഷംസുദീൻ, ഹുസ്സൈൻ വയനാട്, റംഷാദ് അബ്ദുൽ ഖാദർ, റിയാസ് ആയഞ്ചേരി, അനിൽ കുമാർ, ഫൈസൽ മടപ്പള്ളി, അഷറഫ് തോടന്നൂർ, കെ.സി. ഷെബീർ എന്നിവർ സംബന്ധിച്ചു. ശ്രീജിത്ത് കണ്ണൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

