Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപഠനം പ്രതിസന്ധിയിലായ...

പഠനം പ്രതിസന്ധിയിലായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ഷാദ് ചാരിറ്റബിൾ ട്രസ്റ്റ്

text_fields
bookmark_border
പഠനം പ്രതിസന്ധിയിലായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ഷാദ് ചാരിറ്റബിൾ ട്രസ്റ്റ്
cancel
camera_alt

ഷാഫി പാറക്കട്ട

മനാമ: സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് താങ്ങായി ഷാദ് ചാരിറ്റബിൾ ട്രസ്റ്റും ചെയർമാൻ ഷാഫി പാറക്കട്ടയും. വലിയപറമ്പ പഞ്ചായത്തിലെ ഒൻപതാം വാർഡിൽപ്പെട്ട, സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന രണ്ട് കുട്ടികളുടെ ഒരു വർഷത്തേക്കുള്ള തുടർവിദ്യാഭ്യാസത്തിനുള്ള മുഴുവൻ ചെലവുമാണ് ഇപ്പോൾ ട്രസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി മൂലം കുട്ടികളുടെ പഠനം മുടങ്ങുമെന്ന സാഹചര്യ വന്നപ്പോൾ പ്രാദേശിക ലീഗ് കമ്മിറ്റി ഈ വിഷയം ബഹ്‌റൈൻ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. പരിമിതമായ അംഗങ്ങൾ മാത്രമുള്ള മണ്ഡലം കമ്മിറ്റി ഈ വിഷയത്തിൽ എന്ത് ചെയ്യണമെന്ന് ആലോചിക്കുന്നതിനിടയിലാണ്, വർഷങ്ങളായി നിർധനരായ വിദ്യാർത്ഥികൾക്ക് തണലേകുന്ന ഷാദ് ചാരിറ്റബിൾ ട്രസ്റ്റിനെ സമീപിക്കാൻ തീരുമാനിച്ചത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ട്രസ്റ്റ് ചെയർമാൻ ഷാഫി പാറക്കട്ട, ഒരു വർഷത്തെ പഠനച്ചെലവ് ഉടനടി ഏറ്റെടുക്കുകയായിരുന്നു.

അർഹരായ കുട്ടികളെ കണ്ടെത്തി ഉന്നത നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും കെ.എം.സി.സി ബഹ്റൈൻ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി അസ്ലം എൻ.കെ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Shaad Charitable Trust takes on the educational expenses of children in financial difficulty
Next Story