മാത്യു ബേബിയെയും കുടുംബത്തെയും എസ്.ജി.എഫ് ആദരിച്ചു
text_fieldsമാത്യു ബേബിയെയും കുടുംബത്തെയും എസ്.ജി.എഫ് ആദരിച്ചപ്പോൾ
മനാമ: ബഹ്റൈനിൽ 40 വർഷക്കാല ബഹ്റൈൻ പ്രവാസിയായിരുന്ന മാത്യു ബേബിയെയും കാൽ നൂറ്റാണ്ടോളം ഇന്ത്യൻ സ്കൂളിലെ അധ്യാപികയായി സേവനം നടത്തിയ എലിസബത്ത് മാത്യുവിനും യാത്രയയപ്പ് നൽകി സ്റ്റുഡൻസ് ഗൈഡൻസ് ഫോറം (എസ്.ജി. എഫ്). ബഹ്റൈനിലെ മത കലാ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹവുമായി പ്രവർത്തിച്ചിട്ടുള്ള സമുന്നതരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലായിരുന്നു യാത്രയയപ്പ്. കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ സഭകളുടെ കൂട്ടായ്മയായ കെ.സി.ഇ.സിയുടെ പ്രസിഡന്റും സെയിന്റ് പോൾസ് മാർത്തോമാ ഇടവകയുടെ വികാരിയുമായ റവ അനീഷ് സാം അച്ഛൻ മുഖ്യാതിഥിയായിരുന്നു.
എസ്ജി.എഫ് ചെയർമാൻ എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംവദിച്ചു. മറുപടി പ്രസംഗത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരുടെയും ഊഷ്മളമായ സ്നേഹാദരവ് ലഭിച്ചതിലുള്ള നന്ദിയും സന്തോഷവും മാത്യു ബേബിയും എലിസബത്തും പങ്കുവയ്ക്കുകയും എല്ലാവർക്കും പ്രത്യേകിച്ച് കുട്ടികൾക്കുവേണ്ടി നിലകൊണ്ടു പ്രവർത്തിക്കുന്ന എസ്.ജി.എഫിന്റെ ഭാവി പരിപാടികൾക്ക് എല്ലാ നന്മകളും വിജയാശംസകളും നേർന്നു. പരിപാടിയിൽ സെയ്ദ് ഹനീഫ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

