Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രൊ. കെ. ആലിക്കുട്ടി മുസ്‍ലിയാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എസ്.ജി.എഫ്

text_fields
bookmark_border
പ്രൊ. കെ. ആലിക്കുട്ടി മുസ്‍ലിയാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എസ്.ജി.എഫ്
cancel
camera_alt

പ്രഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍

മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സ്റ്റുഡൻസ് ഗൈഡൻസ് ഫോറം. കേരളത്തിലെ ഇസ്ലാമിക മത-ഭൗതിക വിദ്യാഭ്യാസ രംഗത്തും സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും നിറഞ്ഞുനിന്ന അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹം.

സമസ്തയുടെ അമരത്ത് നിന്ന് സമുദായത്തെ സ്തുത്യർഹമായ രീതിയിൽ നയിച്ചതോടൊപ്പം, ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രിൻസിപ്പലായും ഖാദിയായും ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗമായും അദ്ദേഹം സേവനങ്ങൾ അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ വേർപാട് പൊതുസമൂഹത്തിനും കേരള മുസ്ലിം സമൂഹത്തിനും സമസ്തയ്ക്കും വലിയൊരു നഷ്ടമാണെന്നും സ്റ്റുഡൻസ് ഗൈഡൻസ് ഫോറം അനുശോചന്ദേ സന്ദേശത്തിൽ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SGF expresses condolences over the demise of Prof K Alikkutty Musliyar
Next Story