Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെക്​സ്​...

സെക്​സ്​ റാക്കറ്റിൽപ്പെട്ട മലയാളി സ്​ത്രീകളെ പ്രോസിക്യൂഷനിൽ ഹാജരാക്കി

text_fields
bookmark_border
സെക്​സ്​ റാക്കറ്റിൽപ്പെട്ട മലയാളി സ്​ത്രീകളെ പ്രോസിക്യൂഷനിൽ ഹാജരാക്കി
cancel

മനാമ: ബഹ്​റൈനിൽ മലയാളികൾ നേതൃത്വം കൊടുക്കുന്ന സെക്​സ്​ റാക്കറ്റിൽനിന്നും രക്ഷപ്പെട്ട്​ പോലീസ്​ സ്​റ്റേഷനിൽ അഭയം പ്രാപിക്കുകയും തുടർന്ന്​ എമിഗ്രേഷൻ ജയിലിൽ കഴിയുകയും ചെയ്യുന്ന രണ്ട്​ മലയാളി സ്​ത്രീകൾ തങ്ങളെ ചതിയിൽപ്പെടുത്തിയ രണ്ടു​േപരെ  തിരിച്ചറിഞ്ഞതായി സൂചന. കേസ്​ അ​ന്വേഷണത്തി​​​െൻറ ഭാഗമായി പ്രോസിക്യൂഷൻ ഇവരിൽനിന്ന്​ വിശദമായ മൊഴികൾ രേഖപ്പെടുത്തുകയും തുടർന്ന്​  ഫോ​േട്ടാ കാണിച്ചതിൽ നിന്ന്​ ചില പ്രതികളെ ഇരകൾ തിരിച്ചറിയുകയും ചെയ്​തു. എന്നാൽ പ്രതികൾ നാട്ടിലേക്ക്​ കടന്നതായും സൂചനയുണ്ട്​. 

കേസ്​ അന്വേഷണത്തി​​​െൻറ ആദ്യഘട്ടമായാണ്​ പബ്ലിക്​ പ്രോസിക്യുഷനിൽ ഇരകളെ ഹാജരാക്കിയത്​. അഞ്ചുപേരുടെ ​േ^ഫാ​േട്ടായിൽ നിന്നാണ്​ യുവതികൾ രണ്ട​ുപേരെ തിരിച്ചറിഞ്ഞത്​. കഴിഞ്ഞ ഫെബ്ര​ുവരി 22 നാണ്​  കോട്ടയം, കോഴിക്കോട്​ ജില്ലയിൽ നിന്നുള്ള രണ്ട്​ യുവതികൾ വീട്ടുജോലിക്കാരുടെ വിസയിൽ ബഹ്​റൈനിൽ എത്തിയത്​. തിരുവനന്തപുരം സ്വദേശികളായ സുധീർ, സജീർ എന്നിവരാണ്​ ഇവരെ കൊണ്ടുവന്നതെന്നാണ്​ സ്​ത്രീകൾ പറയുന്നത്​.  കുടുംബ ഭാരം ചുമലിലേറ്റിയവരായിരുന്നു ഇൗ  സ്​ത്രീകൾ. ഇതിലൊരാൾക്ക്​ എഞ്ചിനീയറിങ്​ വിദ്യാർഥിയായ മകനുണ്ട്​.  
വീട്ടുജോലിക്ക്​  പ്രതിമാസം 35000 രൂപയായിരുന്നു ശമ്പളം പറഞ്ഞിരുന്നത്​.

എന്നാൽ വന്ന ദിവസം പാസ്​പോർട്ട്​ വാങ്ങിയശേഷം, സജീറും സുനീറും ഒരു അപ്പാർട്ട്​മ​​െൻറിലേക്കാണ്​ ​യുവതികളെ കൊണ്ടു​േപായതത്രെ. തുടർന്ന്​  പീഡനത്തിന്​ ഇരയാക്കുകയും എതിർക്കാൻ ശ്രമിച്ചതിന്​ മർദിച്ച്​ അവശരാക്കുകയും ചെയ്​തുവെന്നാണ്​  മൊഴി. പ്രതികളുടെ നേതൃത്വത്തിൽ മറ്റുചിലരും കാവലിനുണ്ടായിരുന്നുവെന്നും സജീറും സുനീറും തങ്ങൾ നാട്ടിൽ ഒരാളെ കൊന്ന കേസിലെ പ്രതികളാണെന്നും പറഞ്ഞ്​ സ്​ത്രീകളെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടർന്ന്​ അപ്പാർട്ട്​മ​​െൻറിലേക്ക്​ പുറത്തുനിന്ന്​ ആളുകളെ കൊണ്ടുവന്ന്​ പീഡിപ്പിച്ചു. അപ്പാർട്ട്​മ​​െൻറിന്​ പുറത്ത്​ കൊണ്ടുപോയും ആളുകൾക്ക്​ കൈമാറി. അപ്പോഴെല്ലാം കർശനമായ കാവലുണ്ടായിരുന്നു. ഇതിനിടയിൽ നാട്ടിൽ പോകണമെന്ന്​ കരഞ്ഞുകാല്​ പിടിച്ച​േപ്പാഴെല്ലാം വിസ അടിക്കാൻ ചെലവായ രണ്ടുലക്ഷം രൂപ  തരാതെ പോകാൻ കഴിയില്ലെന്നുമായിരുന്നു മറുപടി.  എന്നാൽ കഴിഞ്ഞ ഏപ്രിൽ 11 ന്​ ​ യുവതികൾ, സംഘത്തി​​​െൻറ കണ്ണ്​ വെട്ടിച്ച്​  അപ്പാർട്ട്​മ​​െൻറിൽ നിന്ന്​ രക്ഷപ്പെട്ടു. തുടർന്ന്​ പോലീസ്​ സ്​റ്റേഷനിൽ ഹാജരായി. ​

അന്ന്​ രാത്രി പോലീസ്​ സ്​റ്റേഷനിൽ കഴിയുകയും പിന്നീട്​ ഇവർ എമിഗ്രേഷൻ ജയിലിൽ എത്തപ്പെടുകയും ചെയ്​തു. ഇതിനുശേഷം യുവതികൾ ജയിലിൽ നിന്ന് കേരള സർക്കാരി​​​െൻറ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിനെ ഫോണിൽ വിളിച്ച്​ വിവരം അറിയിച്ചതോടെയാണ്​ വിവരം പുറംലോകത്തിലേക്ക്​ എത്താൻ കാരണമായത്​. സുബൈർ നാട്ടിലായതിനാൽ വിവരം ബഹ്​റൈനിലുള്ള സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പലായിയെ അറിയിച്ചു. അദ്ദേഹം സ്​ത്രീകളെ ഫോണിൽ വിളിച്ച്​ വിവരങ്ങൾ അന്വേഷിക്കുകയും ആ ​േഫാൺ സംഭാഷണങ്ങൾ അ​േദഹം അഡ്​മിനായ മലയാളി വാട്ട്​സാപ്പ്​ ഗ്രൂപ്പിലേക്ക്​ പോസ്​റ്റ്​ ചെയ്യുകയുമുണ്ടായി. 

നാല്​ മാസത്തോളം മുമ്പ്​ ബഹ്​റൈനിലേക്ക്​ സെക്​സ്​ റാക്കറ്റിൽ അകപ്പെട്ട്​ തൃശൂർ ജില്ലക്കാരി ആത്​മഹത്യ ചെയ്​തിരുന്നു. ഇവരെ നാട്ടിൽ നിന്ന്​ കബളിപ്പിച്ച്​ ഇവിടെ എത്തിച്ചതും ഒരു മലയാളിയുടെ സ്​ത്രീയുടെ നേതൃത്വത്തിലായിരുന്നു. 
വീട്ടുജോലി വിസയിൽ കൊണ്ടുവന്ന്​ സ്​ത്രീകളെ ലൈംഗിക ചൂഷണത്തിന്​ ഇരയാക്കാൻ നേതൃത്വം നൽകുന്ന മലയാളികളെ കണ്ടെത്താൻ കേരള സർക്കാർ ശ്രമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്​. ഇത്തരം വിഷയങ്ങൾ വെളിയിൽ വരു​േമ്പാൾ ഉണ്ടാകുന്ന ഒച്ചയും പ്രതികരണങ്ങളും കുറച്ച്​ കഴിയു​േമ്പാൾ ശമിക്കുകയും കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്യുന്ന പ്രവണതയാണ്​ കേരളത്തിലുള്ളത്​ എന്ന്​ വിമർശമുണ്ട്​.

Show Full Article
TAGS:sex racket gulf news malayalam 
News Summary - sex racket-bahrain-gulf news
Next Story