ഒരു ലക്ഷത്തിലധികം ദീനാറിന്റെ മയക്കുമരുന്നുമായി നിരവധിപേർ അറസ്റ്റിൽ
text_fieldsമയക്കുമരുന്നുമായി പിടിയിലായവർ
മനാമ: വിവിധ കേസുകളിലായി ഒരു ലക്ഷത്തിലധികം ദീനാറിന്റെ മയക്കുമരുന്നുകളുമായി സ്ത്രീയടക്കം നിരവധിപേരെ അറസ്റ്റ് ചെയ്ത് ബഹ്റൈൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിലെ ജനറൽ ഡയറക്ടറേറ്റിന്റെ ആന്റി-നാർകോട്ടിക്സ് ഡയറക്ടറേറ്റ്. കസ്റ്റംസ് അധികൃതരുമായി സഹകരിച്ച് നടത്തിയ വിവിധ ഓപറേഷനുകളിലൂടെ ഏഴ് കിലോയിലധികം വരുന്ന മയക്കുമരുന്നുകളുമായാണ് പ്രതികൾ പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും കേസ് തുടർനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.
മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ സമൂഹപങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ക്രിമിനൽ ഇൻഫർമേഷൻ ഡിവിഷൻ ഊന്നിപ്പറഞ്ഞു. സംശയകരമായി എന്തെങ്കിലും പ്രവൃത്തികൾ ശ്രദ്ധയിൽപെട്ടാൽ ഓപറേഷൻസ് റൂം നമ്പറായ (999), ഹോട്ട്ലൈൻ നമ്പറായ (996) എന്നിവ വഴിയോ 996@interior.gov.bh എന്ന ഇ-മെയിൽ വഴിയോ അധികൃതരെ അറിയിക്കണമെന്ന് ക്രിമിനൽ ഇൻഫർമേഷൻ ഡിവിഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

