പ്രതിഭ സംഘടിപ്പിച്ച ഏകദിന സെവൻസ് ഫുട്ബോൾ മേള ശ്രദ്ധേയമായി
text_fieldsമനാമ: ബഹ്റൈൻ പ്രതിഭ യൂണിറ്റുകളെ പെങ്കടുപ്പിച്ചുള്ള ഏകദിന സെവൻസ് ഫുട്ബോൾ മേള നടത്തി. സിൻഞ്ചിലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരം പ്രതിഭ വൈസ് പ്രസിഡൻറ് പി. ശ്രീജിത്ത് കിക്കോഫ് നടത്തി. വെസ്റ്റ് റിഫ, സിത്ര, മനാമ സെൻട്രൽ മാർക്കറ്റ്, സൽമാബാദ് യൂണിറ്റുകൾ സെമി ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ കലാശ പോരാട്ടത്തിൽ സൽമാബാദ് യൂണിറ്റ് ചാമ്പ്യന്മാരായി. മനാമ സെൻട്രൽ യൂണിറ്റ് രണ്ടാംസ്ഥാനക്കാരായി. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി സെൻട്രൽ മാർക്കറ്റ് യൂണിറ്റിലെ നദീം,ഏറ്റവും അധികം ഗോൾ നേടിയ കളിക്കാരൻ സിബിൻ ചാക്കോ (സൽമാബാദ് യൂണിറ്റ്) ഏറ്റവും നല്ല ഗോൾകീപ്പറായി അരുൺകുമാർ (സൽമാബാദ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തോടനുബന്ധിച്ച് ബാലവേദി അംഗങ്ങൾക്കായി ഫുട്ബോൾ മത്സരം നടത്തി. വനിതാവേദി പ്രവർത്തകരുടെ പെനാൽറ്റി ഷൂട്ടൗട്ടും നടന്നു. കായിക വേദി കൺവീനർ ബിനു സൽമാബാദ്, സതീന്ദ്രൻ കണ്ണുർ, പ്രതിഭ ജനറൽ സെക്രട്ടറി ഷെറീഫ് കോഴിക്കോട്, പ്രസിഡണ്ട് കെ.എം. മഹേഷ് എന്നിവർ നേതൃത്വം നൽകി.
