ഇന്ത്യൻ സ്കൂളിന് ഏഴ് സി.ബി.എസ്.ഇ ഗൾഫ് സഹോദയ അവാർഡുകൾ
text_fieldsഇന്ത്യൻ സ്കൂളിന് കിട്ടിയ വിവിധ സി.ബി.എസ്.ഇ ഗൾഫ് സഹോദയ അവാർഡുകൾ
ഏറ്റുവാങ്ങുന്നു
മനാമ: 2024-25 അധ്യയന വർഷത്തിലെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) പരീക്ഷകളിൽ മികച്ച വിജയം നേടിയതിനു ഇന്ത്യൻ സ്കൂളിന് ഏഴ് സി.ബി.എസ്.ഇ ഗൾഫ് സഹോദയ അവാർഡുകൾ ലഭിച്ചു.
ജനുവരി മൂന്ന് മുതൽ ആറുവരെ കൊച്ചിയിൽ നടന്ന 38-ാമത് വാർഷിക പ്രിൻസിപ്പൽമാരുടെ സമ്മേളനത്തിൽ സി.ബി.എസ്.ഇ ഗൾഫ് സഹോദയ ഈ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐ.എസ്. ബി) പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി അവാർഡുകൾ സ്വീകരിച്ചു. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഓവറോൾ ഗൾഫ് ടോപ്പറായി ഉയർന്നുവന്ന വിദ്യാർഥിനി ശ്രേയ മനോജിന്റെ മികച്ച പ്രകടനമാണ് ഈ ശ്രദ്ധേയമായ വിജയത്തിന്റെ പ്രത്യേകത. 500ൽ 494 മാർക്ക് നേടി (98.8 ശതമാനം) ഗൾഫ് ടോപ്പറും ഫസ്റ്റ് ബഹ്റൈൻ ടോപ്പറും ശ്രേയയാണ്. 493 മാർക്ക് നേടിയ ജോയൽ സാബുവാണ് രണ്ടാമത്തെ സ്കൂൾ ടോപ്പർ. കൊമേഴ്സ് സ്ട്രീമിൽ, ആരാധ്യ കാനോടത്തിൽ 488 സ്കോർ നേടി മൂന്നാമത്തെ ടോപ്പറായി.
പത്താം ക്ലാസ് പരീക്ഷയിലും ഇന്ത്യൻ സ്കൂൾ മികവ് തെളിയിച്ചു. ദേവവ്രത് ജീവൻ 500ൽ 491 മാർക്ക് നേടി സ്കൂൾ ടോപ്പറും ബഹ്റൈനിലെ മൂന്നാം ടോപ്പറുമായി. മികച്ച വിജയം നേടിയ വിദ്യാർഥികളെ ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

