സെവൻ ആർട്സ് കൾചറൽ ഫോറം ലേഡീസ് വിങ് കമ്മിറ്റി രൂപവത്കരിച്ചു
text_fieldsസെവൻ ആർട്സ് കൾചറൽ ഫോറം ലേഡീസ് വിങ് കമ്മിറ്റി
മനാമ: ബഹ്റൈനിലെ പ്രശസ്ത കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം വനിതാവിഭാഗം പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അദ്ലിയ ഓറ ആർട്സിൽ പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ എന്റർടൈൻമെന്റ് സെക്രട്ടറി മിനി മാത്യു സ്വാഗതം ആശംസിച്ചു. ചെയർമാൻ മനോജ് മയ്യന്നൂർ, ജനറൽ സെക്രട്ടറി ബൈജു മലപ്പുറം, ട്രഷറർ തോമസ് ഫിലിപ്പ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ലേഡീസ് വിങ് ഭാരവാഹികളായി പ്രസിഡന്റ് അഞ്ചു സന്തോഷ്, സെക്രട്ടറി ലിബി ജെയ്സൺ, കോഓഡിനേറ്റർ മുബീന മൻഷീർ, സംഘടനയുടെ ചുമതലയുള്ള എന്റർടൈൻമെന്റ് സെക്രട്ടറി മിനി റോയ്, വൈസ് പ്രസിഡന്റ് ദീപ്തി റിജോയ്, ജോയന്റ് സെക്രട്ടറി മുഫീദ മുജീബ് തുടങ്ങിയവരും എക്സിക്യൂട്ടിവ് അംഗങ്ങളായി സ്മിത മയ്യന്നൂർ, സുനി ഫിലിപ്പ്, അഞ്ജന വിനിഷ്, സുബി തോമസ്, വിശ്വാ സുകേഷ്,സലീഹ ഫൈസൽ, അരുണിമ ശ്രീജിത്ത്, ഷീന നൗഫൽ എന്നിവരെയും തിരഞ്ഞെടുത്തു. ഒന്നാം പെരുന്നാൾ ദിവസം ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരും മാപ്പിളപ്പാട്ട് ഗായകരും പങ്കെടുക്കുന്ന ഈദ് നൈറ്റ്2025 മെഗാഷോ വൻ വിജയമാക്കുവാൻ വനിതാവിഭാഗം പ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ട് കമ്മിറ്റിക്ക് രൂപം നൽകുവാനും യോഗത്തിൽ തീരുമാനിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

