ദീപക് തണലിന് സെവന്‍ ആർട്സ് കൾച്ചറൽ ഫോറം യാത്രയയപ്പ് നൽകി
text_fieldsമനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ബഹ്റൈനിലെ കല സാംസ്കാരിക പ്രവർത്തനങ്ങളിലും ജീവകാരുണ്യരംഗത്തും സജീവ സാന്നിധ്യമായി നിന്നിരുന്ന സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ മെമ്പർ ദീപക് തണലിന് യാത്രയയപ്പ് നൽകി.
പ്രസിഡന്‍റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ബൈജു മലപ്പുറം സ്വാഗതവും കമ്മ്യൂണിറ്റി സെക്രട്ടറി മണിക്കുട്ടൻ നന്ദിയും അറിയിച്ചു. യോഗത്തിൽ ചെയർമാൻ മനോജ് മയ്യന്നൂർ, രക്ഷാധികാരി എം.സി പവിത്രൻ, ട്രഷറർ തോമസ് ഫിലിപ്പ്, ഇ.വി രാജീവൻ, അബ്ദുൽ മൻഷീർ കൊണ്ടോട്ടി, ഷറഫ് അലി കുഞ്ഞി, ഹുസൈൻ വയനാട്, ഫിലിപ്പ് തോമസ്, എബി തോമസ് സംഘടനയുടെ വൈസ് പ്രസിഡന്‍റ് ബിബിൻ മാടത്തേത്തെ, ജോയിൻ സെക്രട്ടറി ജയേഷ് താന്നിക്കൽ, സുനീഷ് കുമാർ, ജയ്സൺ വർഗീസ്, റോയി മാത്യു, എന്റർടൈൻമെന്റ് സെക്രട്ടറി മിനി മാത്യു, ലേഡീസ് വിങ് പ്രസിഡന്‍റ്, അഞ്ചു സന്തോഷ്, കോഓഡിനേറ്റർ മുബീന മൻഷീർ, ദീപ്തി റിജോയ്, സുനി ഫിലിപ്പ്, സിജി തോമസ്, നിഷാ ശമുവേൽ, ഷൈജു ഓലഞ്ചേരി, ലാലു മണിമല എന്നിവർ യാത്രാ മംഗളങ്ങൾ നേർന്നുകൊണ്ട് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

