സെവൻ ആർട്സ് കൾച്ചറൽ ഫോറം 2025-26 വർഷത്തെ ഭരണസമിതി നിലവിൽവന്നു
text_fieldsസെവൻ ആർട്സ് കൾച്ചറൽ ഫോറം ഭാരവാഹികൾ
മനാമ: കലാ സാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചെയർമാൻ മനോജ് മയ്യന്നൂർ, പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി ബൈജു മലപ്പുറം, ട്രഷറർ തോമസ് ഫിലിപ്, എന്റർടൈൻമെന്റ് സെക്രട്ടറി മിനി റോയ്, രക്ഷാധികാരികൾ ചെമ്പൻ ജലാൽ, മോനി ഒടിക്കണ്ടത്തിൽ, എം.സി പവിത്രൻ, വൈസ് പ്രസിഡന്റുമാർ സത്യൻ കാവിൽ, ബിബിൻ മാടത്തേത്, ജോയന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ജോയന്റ് ട്രഷറർ വിനോദ് അരുർ, എന്റർടൈൻമെന്റ് ജോയന്റ് സെക്രട്ടറി ഡോ. അഞ്ജന വിനീഷ്, കമ്യൂണിറ്റി സർവിസ് സെക്രട്ടറി മണിക്കുട്ടൻ, കമ്യൂണിറ്റി സർവിസ് ജോയന്റ് സെക്രട്ടറി ബോബി പുളിമൂട്ടിൽ, മെംബർഷിപ് സെക്രട്ടറി സുഭാഷ് തോമസ് അങ്ങാടിക്കൽ, മെംബർഷിപ് അസിസ്റ്റന്റ് സെക്രട്ടറി അജി പി. ജോയ്, സ്പോർട്സ് വിങ് സെക്രട്ടറിമാർ ജയ്സൺ വർഗീസ്, സുനീഷ് കുമാർ, ജോബ് സെൽ സെക്രട്ടറി ഷമീർ സലിം, ലേഡീസ് വിങ് കോഓഡിനേറ്റർ മുബീനാ മൻഷീർ, ലേഡീസ് വിങ് പ്രസിഡന്റ് അഞ്ചു സന്തോഷ്, എക്സിക്യൂട്ടിവ് അംഗങ്ങളായി മോൻസി ബാബു, സലിം നൗഷാദ് എന്നിവരടങ്ങിയതാണ് കമ്മിറ്റി.
പുതിയ കമ്മിറ്റി ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹ്റൈനിലെ കലാസ്നേഹികൾക്കായി പെരുന്നാൾ ദിവസം തികച്ചും സൗജന്യമായി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരും, ചലച്ചിത്ര താരങ്ങളും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണെന്ന് സെവൻ ആർട്സിന്റെ പുതിയ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

