Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ൽ.​എം.​ആ​ർ.​എ​യു​ടെ...

എ​ൽ.​എം.​ആ​ർ.​എ​യു​ടെ സേ​വ​ന​ങ്ങ​ൾ

text_fields
bookmark_border
madhyamam help desk
cancel

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം.


1. തൊ​ഴി​ൽ വി​സ പു​തു​ക്ക​ൽ

ഒ​രു തൊ​ഴി​ൽ വി​സ​യു​ടെ കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം അ​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷ​മാ​ണ്. കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ൾ അ​ല്ലെ​ങ്കി​ൽ അ​തി​നു​മു​മ്പേ ആ​റു​മാ​സ​ത്തേ​ക്കോ ഒ​രു​വ​ർ​ഷ​ത്തേ​ക്കോ ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കോ അ​ത് പു​തു​ക്കാ​ൻ സാ​ധി​ക്കും.

ഇ​ത് തൊ​ഴി​ലു​ട​മ​യാ​ണ് ചെ​യ്യു​ന്ന​ത്. വി​സ പു​തു​ക്കാ​ൻ പ്ര​​ത്യേ​ക രേ​ഖ​ക​ൾ ഒ​ന്നും ന​ൽ​കേ​ണ്ട​തി​ല്ല.

തൊ​ഴി​ലു​ട​മ​യു​ടെ എ​ല്ലാ രേ​ഖ​ക​ളും അ​പ്ഡേ​റ്റ് ആ​യി​രി​ക്ക​ണം.

2.തൊ​ഴി​ൽ വി​സ റ​ദ്ദാ​ക്ക​ൽ

തൊ​ഴി​ലാ​ളി​യു​ടെ ജോ​ലി തീ​രു​മ്പോ​ൾ അ​ല്ലെ​ങ്കി​ൽ ക​രാ​റി​ന്റെ കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ൾ അ​തു​മ​ല്ലെ​ങ്കി​ൽ തൊ​ഴി​ൽ ക​രാ​ർ റ​ദ്ദു ചെ​യ്യു​മ്പോ​ൾ, ജോ​ലി രാ​ജി വെ​ക്കു​മ്പോ​ൾ, തൊ​ഴി​ലാ​ളി​യു​ടെ വി​സ റ​ദ്ദാ​ക്കു​ന്ന​ത് എ​ൽ.​എം.​ആ​ർ.​എ​യാ​ണ്. വി​സ റ​ദ്ദ് ചെ​യ്താ​ൽ 30 ദി​വ​സം വ​രെ ഇ​വി​ടെ താ​മ​സി​ക്കാം.

അ​തി​നു​മു​മ്പേ വേ​റെ വി​സ എ​ടു​ക്കു​ക​യോ പു​തി​യ ജോ​ലി കി​ട്ടു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ൽ ഇ​വി​ടെ​നി​ന്നും നാ​ട്ടി​ലേ​ക്ക് തി​രി​കെ​പ്പോ​ക​ണം. വി​സ ഇ​ല്ലാ​തെ ഇ​വി​ടെ താ​മ​സി​ക്കാ​ൻ പാ​ടി​ല്ല.

3. ഫാ​മി​ലി വി​സ( dependendent visa)

ഫാ​മി​ലി വി​സ ന​ൽ​കു​ന്ന​തും അ​ത് പു​തു​ക്കു​ന്ന​തും എ​ൽ.​എം.​ആ​ർ.​എ​യാ​ണ്. അ​തി​നു​ള്ള അ​പേ​ക്ഷ തൊ​ഴി​ലു​ട​മ മു​ഖേ​ന​യാ​ണ് ന​ൽ​കു​ന്ന​ത്. 400 ദീ​നാ​റി​ൽ കു​റ​യാ​ത്ത ശ​മ്പ​ള​മു​ള്ള ഒ​രു തൊ​ഴി​ലാ​ളി​ക്ക് ഫാ​മി​ലി വി​സ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. ഈ ​ശ​മ്പ​ളം സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. മ​ക്ക​ളു​ടെ വി​സ ന​ൽ​കു​ന്ന​തും എ​ൽ.​എം.​ആ​ർ.​എ ത​ന്നെ​യാ​ണ്. അ​ത് 24 വ​യ​സ്സു​വ​രെ ന​ൽ​കും. അ​തി​നു​ള്ള പ്ര​ത്യേ​ക രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. മ​റ്റ് ബ​ന്ധു​ക്ക​ളു​ടെ (ഫാ​ദ​ർ, മ​ദ​ർ, ബ്ര​ദ​ർ, സി​സ്റ്റ​ർ) വി​സ​ക​ൾ ന​ൽ​കു​ന്ന​ത് ഇ​മി​ഗ്രേ​ഷ​ൻ മു​ഖേ​ന​യാ​ണ്.

4.മൊ​ബി​ലി​റ്റി

ഒ​രു ജോ​ലി​യി​ൽ​നി​ന്ന് മ​റ്റൊ​രു ജോ​ലി​യി​ലേ​ക്ക് മാ​റാ​നു​ള്ള സൗ​ക​ര്യ​മാ​ണ് മൊ​ബി​ലി​റ്റി.​അ​ല്ലെ​ങ്കി​ൽ local transfer. ഇ​തി​നു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​ത് എ​ൽ.​എം.​ആ​ർ.​എ​യാ​ണ്. കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷം ഒ​രു തൊ​ഴി​ലു​ട​മ​യു​ടെ കൂ​ടെ ജോ​ലി ചെ​യ്ത ശേ​ഷം മാ​ത്ര​മേ മൊ​ബി​ലി​റ്റി പ്ര​കാ​രം ജോ​ലി മാ​റാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

(തു​ട​രും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LMRAserviceBahrain News
News Summary - Services of L.M.R.A.
Next Story