കോവിഡ് കാലത്തെ സേവനം: സമസ്ത ബഹ്റൈന്‍ ആദരം
text_fieldsസമസ്ത ബഹ്റൈന്‍ ഓർഗ. സെക്രട്ടറി അഷ്റഫ് കാട്ടില്‍പീടിക കാപിറ്റൽ ഗവർണറേറ്റിെൻറ ആദരം ഏറ്റുവാങ്ങുന്നു
മനാമ: കോവിഡ് കാലത്തെ സേവനം മാനിച്ച് കാപിറ്റൽ ഗവർണറേറ്റ് നൽകിയ ഉപഹാരം സമസ്ത ബഹ്റൈൻ ഏറ്റുവാങ്ങി. ബഹ്റൈനിൽ കോവിഡ് രൂക്ഷമായ സമയത്ത് വീടുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് വിഖായ വളൻറിയർ ടീമിനെ ഉപയോഗപ്പെടുത്തി സമസ്ത നടത്തിയ ഭക്ഷ്യകിറ്റ് വിതരണം ഉള്‍പ്പെടെയുള്ള സേവനപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചായിരുന്നു ആദരം. കാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫയിൽനിന്ന് സമസ്ത ബഹ്റൈന്‍ ഓർഗ. സെക്രട്ടറി അഷ്റഫ് കാട്ടില്‍പീടിക ഉപഹാരം സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

