Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രിന്‍സ് ഖലീഫ ബിന്‍...

പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാ​െൻറ വേര്‍പാട്: അനുശോചനമറിയിച്ച് നിരവധി നേതാക്കളെത്തി

text_fields
bookmark_border
പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാ​െൻറ വേര്‍പാട്: അനുശോചനമറിയിച്ച് നിരവധി നേതാക്കളെത്തി
cancel
camera_alt

പാർലമെൻറ്​, ശൂറ കൗൺസിൽ അധ്യക്ഷർ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയെ സന്ദർശിച്ച്​ അനുശോചനം അറിയിക്കുന്നു

മനാമ: പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ വേര്‍പാടില്‍ അനുശോചനമറിയിക്കാന്‍ ബഹ്റൈന് പുറത്തുനിന്നും നിരവധി നേതാക്കളത്തെി. ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈന്‍ കഴിഞ്ഞ ദിവസം ബഹ്റൈനിലത്തെുകയും ഉപപ്രധാനമന്ത്രിയും പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ മകനുമായ ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ, പ്രധാനമന്ത്രിയുടെ ഉപദേഷ്​ടാവ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ എന്നിവരുമായി സഖീര്‍ പാലസില്‍ കൂടിക്കാഴ്​ച നടത്തുകയും അനുശോചനം അറിയിക്കുകയും ചെയ്​തു. ഇറാഖ് പ്രസിഡൻറ്​, പ്രധാനമന്ത്രി, ജനത എന്നിവരുടെ അനുശോചന സന്ദേശം അദ്ദേഹം കൈമാറുകയും ചെയ്​തു.

സൗദി വെസ്​റ്റേണ്‍ പ്രൊവിന്‍സ് ഗവര്‍ണര്‍ പ്രിന്‍സ് സുഊദ് ബിന്‍ നായിഫ് ബിന്‍ അബ്​ദുല്‍ അസീസ് ആല്‍ സുഊദ്, ഉപ ഗവര്‍ണര്‍ പ്രിന്‍സ് അഹ്മദ് ബിന്‍ ഫഹദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്​ദുല്‍ അസീസ് ആല്‍ സുഊദ് എന്നിവരെ സഖീര്‍ എയര്‍ബേസില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

പ്രധാനമന്ത്രിയുടെ വേര്‍പാടില്‍ അനുശോചനമറിയിക്കാനത്തെിയ യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ജി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് മുബാറക് അല്‍ ഹജറഫ്, ലിബിയന്‍ പ്രധാനമന്ത്രി ഫാഇസ് മുസ്​തഫ അസ്സിറാജ് എന്നിവരെ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ സ്വീകരിച്ചു.

യമന്‍ വൈസ് പ്രസിഡൻറ്​ അലി മുഹ്സിന്‍ അല്‍ അഹ്മര്‍ കഴിഞ്ഞ ദിവസം ബഹ്റൈനിലത്തെി പ്രധാനമന്ത്രിയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ, പ്രധാനമന്ത്രിയുടെ ഉപദേഷ്​ടാവ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു

കിരീടാവകാശിയുടെ നേതൃത്വത്തില്‍ പ്രിന്‍സ് ഖലീഫയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു

മനാമ: കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘം പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ കുടുംബത്തില്‍ നേരിട്ടത്തെി ആശ്വസിപ്പിച്ചു. അദ്ദേഹത്തോടൊപ്പം ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ, പാര്‍ലമെൻറ്​ അധ്യക്ഷ ഫൗസിയ ബിന്‍ത് അബ്​ദുല്ല സൈനല്‍, ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ അലി ബിന്‍ സാലിഹ് അസ്സാലിഹ്, ഉപപ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ സഖീര്‍ എയര്‍ ബേസിലത്തെിയാണ് ആശ്വസിപ്പിച്ചത്. പ്രധാനമന്ത്രിയുടെ മകനും ഉപപ്രധാനമന്ത്രിയുമായ ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ, പ്രധാനമന്ത്രിയുടെ ഉപദേഷ്​ടാവ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ തുടങ്ങിയവരാണ്​ ഇവിടെ സന്നിഹിതരായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain newsPrince Khalifa bin Salman
Next Story