സെൻറ് മേരീസ് കത്തീഡ്രലില്‍ ക്രിസ്മസ് –ഇടവകദിനാഘോഷങ്ങള്‍
text_fieldsമനാമ: ബഹ്റൈന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിെൻറ ഈ വര്‍ഷത്തെ ക്രിസ്മസ് ശുശ്രൂഷയും ഇടവകദിനവും ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ വാര്‍ഷികവും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തും. ചൊവ്വാഴ്ച വൈകീട്ട് ആറുമുതല്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ സന്ധ്യനമസ്കാരം, വിശുദ്ധ കുർബാന, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ എന്നിവയോടുകൂടി നടക്കും.
വെള്ളിയാഴ്ച രാവിലെ കത്തീഡ്രലില്‍ ഈസ്റ്റ് ഭദ്രാസനാധിപെൻറ കാര്‍മികത്വത്തില്‍ വിശുദ്ധ കുർബാനയും വൈകീട്ട് 5.30 മുതല്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ഇടവകദിനാഘോഷങ്ങളും ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ വാര്‍ഷികവും നടക്കും. വിവിധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കലാ പരിപാടികളും ഇടവകയുടെ പതിനഞ്ച് ഏരിയ പ്രാർഥന ഗ്രൂപ്പുകളെയും പങ്കെടുപ്പിച്ച് ക്രിസ്മസ് കരോള്‍ മത്സരവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ 31ന് വൈകീട്ട് കത്തീഡ്രലില്‍ വിശുദ്ധ കുർബാനയും പുതുവത്സര ശുശ്രൂഷയും 2020 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കുമെന്ന് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, സഹവികാരി റവ. ഫാദര്‍ ബിജു ഫിലിപ്പോസ് കാട്ടുമറ്റത്തില്‍, ട്രസ്റ്റി സുമേഷ് അലക്സാണ്ടര്‍, സെക്രട്ടറി സാബു ജോണ്‍ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
