കെ.ജി. ഡാനിയേലിനും കുടുംബത്തിനും യാത്രയയപ്പ്
text_fieldsകെ.ജി. ഡാനിയേലിനും കുടുംബത്തിനും നൽകിയ യാത്രയയപ്പ്
മനാമ: 37 വർഷം ബഹ്റൈനിൽ പ്രവാസിയായിരുന്ന കെ.ജി. ഡാനിയേലിനും കുടുംബത്തിനും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് യാത്രയയപ്പ് നൽകി. പ്രവാസ ജീവിതത്തിന് വിരാമമിട്ട് ഡിസംബർ 14നാണ് ഇവർ നാട്ടിലേക്ക് മടങ്ങുന്നത്. കെ.ജി. ഡാനിയേൽ പൊളാട്രീസ് കൺസ്ട്രക്ഷൻ കമ്പനിയിൽ സീനിയർ അക്കൗണ്ടൻറും ഭാര്യ വത്സല ഇന്ത്യൻ സ്കൂൾ അധ്യാപികയുമായിരുന്നു. അജു, അനു എന്നിവർ മക്കളും െഎമി മരുമകളുമാണ്.
ഇന്ത്യൻ ഡിലൈറ്റ്സ് പാർട്ടി ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ജോർജ്കുട്ടി അധ്യക്ഷത വഹിച്ചു. സി.കെ. തോമസ്, അബ്രഹാം സാമുവൽ, റേച്ചൽ ലെനി, അബ്രഹാം ജോർജ്, ജേക്കബ് പുല്ലാക്കുടി, കെ.എം. ചെറിയാൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ എൻ.കെ. മാത്യു സ്വാഗതവും ബിജു ഫിലിപ്പോസ് നന്ദിയും പറഞ്ഞു. ഗാനമേള ഉൾപ്പെടെ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

