നവകേരളയുടെ കാർഡിയാക്​ സെമിനാർ വെള്ളിയാഴ്​ച മുഹറഖിൽ 

07:53 AM
09/08/2018

മനാമ: ബഹ്​​ൈറൻ നവകേരള മുഹറക്ക് ഹൂറ മേഖകമ്മിറ്റികൾ ബഹറിൻ കാർഡിയാക്ക് കെയർ ഗ്രൂപ്പുമായി സഹകരിച്ച് വെള്ളിയാഴ്​ച വൈകിട്ട് ആറിന്​ മുഹറക്ക് അൽമാസ് റസ്​റ്റോറൻറ്​  പാർട്ടി ഹാളിൽ  കാർഡിയാക്​ സെമിനാർ നടത്തും. മലയാളികൾക്കിsയിൽ വർധിച്ചു വരുന്ന ഹൃദയസംബന്​ധമായ  അസുഖങ്ങൾ കണക്കി​ലെടുത്താണിത്​. ബഹ്​​ൈറനിലെ പ്രമുഖ ഡോക്​ടർമാരായ ഡോ. ബാബുരാമചന്ദ്രൻ, ഡോ. പ്രവീൺ എന്നിവർ ബോധവത്​കരണ ക്ലാസും  സി.പി.ആർ പരിശീലനവും നൽകുമെന്ന്​ സംഘാടകർ പറഞ്ഞു. 


ക്യാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും സംശയ നിവാരണവും സർട്ടിഫിക്കറ്റും നൽകുന്നതാണ്.  ഇന്ത്യൻ സ്ക്കൂൾ ഭരണസമിതി അംഗമായ  പ്രേമലത സെമിനാറിൽ  മുഖ്യാതിഥിയായിരിക്കും.
 കൂടുതൽ വിവരങ്ങൾക്ക് 
ഒ.എം അശോകൻ ഫോൺ: 39836462, ബിജു മലയിൽ ഫോൺ: 33717421.

Loading...
COMMENTS