Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി സീനത്ത് ചോലക്കൽ നാടണഞ്ഞു

text_fields
bookmark_border
എംബസിയുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലിന് ആശ്വാസം
ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി സീനത്ത് ചോലക്കൽ നാടണഞ്ഞു
cancel
camera_alt

പി.എൽ.സിയുടെയും കെ.പി.എഫിന്‍റെയും പ്രവർത്തകർ സീനത്തിനെ യാത്രയാക്കുന്നു

മനാമ: ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി സീനത്ത് ചോലക്കൽ സുമനസ്സുകളുടെ സഹകരണത്തോടെ നാടണഞ്ഞു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന സീനത്തിന് തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം ഉണ്ടായതിനെ തുടർന്ന് പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററും കോഴിക്കോട് ജില്ല പ്രവാസി ഫോറവും ചേർന്ന് അടിയന്തര ഇടപെടലുകൾ നടത്തുകയായിരുന്നു. സീനത്തിന്റെ സാമ്പത്തികവും ആരോഗ്യപരവുമായ സാഹചര്യം പരിഗണിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റ് ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയാണ് സൗജന്യമായി അനുവദിച്ചത്.

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തി ആവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. കോഴിക്കോട് ജില്ല പ്രവാസി ഫോറം ജനറൽ സെക്രട്ടറി അരുൺ പ്രകാശും യാത്രാ ക്രമീകരണങ്ങളിൽ സജീവമായി സഹകരിച്ചു.കൊച്ചിയിൽ എത്തിയ ശേഷം നോർക്ക ആംബുലൻസ് മുഖേന കോഴിക്കോട് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഈ യാത്രാ നടപടികളിൽ സഹകരിച്ച എല്ലാവർക്കും പ്രവാസി ലീഗൽ സെൽ നന്ദി അറിയിച്ചു. പ്രതിസന്ധിയിലായ പ്രവാസികൾക്ക് ആവശ്യമായ സമയത്ത് കൈത്താങ്ങാകുന്നതിൽ പ്രവാസി ലീഗൽ സെൽ തുടർന്നും സജീവമായി ഇടപെടുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Seenath Cholakkal, a native of Kozhikode who was undergoing treatment, has been displaced.
Next Story