എച്ച്.ഇ.സി സെക്രട്ടറി ജനറൽ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsഎച്ച്.ഇ.സി സെക്രട്ടറി ജനറൽ ഡോ. ശൈഖ റന ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: ഹയർ എജുക്കേഷൻ കൗൺസിൽ (എച്ച്.ഇ.സി) സെക്രട്ടറി ജനറൽ ഡോ. ശൈഖ റന ബിൻത് ഇൗസ ബിൻ ദുെഎജ് ആൽ ഖലീഫ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യയും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന സുദൃഢ ബന്ധത്തെ ഡോ. ശൈഖ റന പ്രശംസിച്ചു.
രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലെ പുരോഗതി എടുത്തുപറഞ്ഞ അവർ ഇന്ത്യയുമായി വിദ്യാഭ്യാസ, ഗവേഷണ സഹകരണത്തിന് താൽപര്യവും അറിയിച്ചു. പൊതുതാൽപര്യമുള്ള ഉന്നത വിദ്യാഭ്യാസ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഹയർ എജുക്കേഷൻ കൗൺസിൽ നൽകുന്ന സംഭാവനകളെ അംബാസഡർ അഭിനന്ദിച്ചു.