സുരക്ഷാ സഹകരണം അനിവാര്യം –വിദേശകാര്യ മന്ത്രി
text_fieldsമനാമ ഡയലോഗിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സംസാരിക്കുന്നു
മനാമ: മധ്യപൂർവ ദേശത്തെ സുരക്ഷ സഹകരണം മേഖല, ദേശീയ സുരക്ഷക്ക് അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. മനാമ ഡയലോഗിെൻറ സമാപന സെഷനിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മേഖലയിൽ ലോകത്തുതന്നെ ഒറ്റപ്പെട്ടുനിന്ന് സുരക്ഷ ഉറപ്പുവരുത്താൻ ഒരു രാജ്യത്തിനും കഴിയില്ല. മേഖലയിെല സഖ്യകക്ഷികളുമായും അന്താരാഷ്ട്ര പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കുേമ്പാഴാണ് ഗൾഫിലെയും മധ്യപൂർവ ദേശത്തെയും സുരക്ഷ ഉറപ്പാകുന്നതെന്ന് സമീപ ദശകങ്ങൾ തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.
വരും വർഷങ്ങളിൽ ഇൗ സഹകരണം ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപൂർവ ദേശത്തെ ഇൗ വർഷത്തെ ഏറ്റവും പ്രധാന സംഭവമാണ് അബ്രഹാം ഉടമ്പടി ഒപ്പുവെച്ചത്. മേഖലയുടെ സുരക്ഷക്ക് പുതിയ പങ്കാളിത്തമാണ് ഇത് സാധ്യമാക്കുന്നത്.
സുരക്ഷയും സുസ്ഥിരതയും സമാധാനവും നിലനിൽക്കുന്ന മേഖലക്ക് കീഴിൽ ദേശീയ, പൊതു താൽപര്യങ്ങൾ സംരക്ഷിക്കുകയാകണം ലക്ഷ്യം. പുതിയ സുരക്ഷ പങ്കാളിത്തങ്ങൾ നിലവിലുള്ളതിെൻറ കൂടെയാകണമെന്നും പഴയത് മാറ്റിയാകരുതെന്നും അദ്ദേഹം പറഞ്ഞു.
അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെച്ചതിന് പിന്നാലെ, ഇത് സുരക്ഷ സഹകരണം മാത്രമല്ലെന്ന് ബഹ്റൈനും യു.എ.ഇയും ഇസ്രായേലും തെളിയിച്ചിരിക്കുകയാണ്. മറിച്ച്, വിശാലമായ സഹകരണം സ്ഥാപിക്കാൻ മൂന്ന് രാജ്യങ്ങളും അതിവേഗമാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

