Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെബാസ്റ്റ്യന്​ വേണം...

സെബാസ്റ്റ്യന്​ വേണം സുമനസ്സുകളുടെ സഹായം

text_fields
bookmark_border
സെബാസ്റ്റ്യന്​ വേണം സുമനസ്സുകളുടെ സഹായം
cancel
camera_alt???????????? ???????????

മനാമ: മസ്​തിഷ്​ാഘാതം  സംഭവിച്ചു തലയിലെ ഞരമ്പ്‌ പൊട്ടി ബോധരഹിതനായി സല്‍മാനിയ ആശുപത്രിയില്‍ കിടക്കുന്ന കോഴിക്കോട് സ്വദേശി സെബാസ്റ്റ്യന്‍ (57) സുമനസ്സുകളുടെ സഹായം തേടുന്നു. കഴിഞ്ഞ 12 വര്‍ഷമായി ബഹറൈനില്‍ തുശ്ചാമായ വേതനത്തില്‍ തയ്യല്‍ ജോലി ചെയ്​ത്​  കുടുംബം പുലര്‍ത്തി വരുകയായിരുന്നു സെബാസ്റ്റ്യന്‍.  

ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. ആറു അംഗങ്ങളുള്ള കുടുംബത്തിലെ ഏക അതാണിയായിരുന്നു സെബാസ്റ്റ്യന്‍. പ്രവാസത്തിന്‍റെ ആദ്യ കാലങ്ങളില്‍ തന്‍റെ സഹോദരങ്ങളുടെ സംരക്ഷണ ചുമതല സെബാസ്റ്റ്യനായിരുന്നു. 5 സ​െൻറ്​ വസ്​തുവില്‍ ചെറുതായുള്ള ഒരു വീടാണ് ആകെ സമ്പാദ്യം. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു വന്നതി​​െൻറ  12 ാം നാള്‍ ആണ് വിധി സെബാസ്റ്റ്യനെ ആശുപത്രി കിടക്കയില്‍ എത്തിച്ചത്.

ഡിഗ്രിക്ക് പഠിക്കുന്ന ഒരു മകളും ഭാര്യയും സെബാസ്റ്റ്യ​​െൻറ  തുടർചികില്‍സയും തുടര്‍ ജീവിതവും എന്താകുമെന്ന ആശങ്കയുടെ ഇടയിലാണ് സുമനസ്സുകളെ ആശ്രയിക്കുന്നത്. യാത്ര ചെയ്യാന്‍ സാധിക്കുന്ന മുറക്ക് സെബാസ്റ്റ്യനെ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് ഇവിടെയുള്ള   ഭാര്യയുടെ അനുജത്തിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ്.  ഫ്രാന്‍സിസി​​െൻറ നമ്പർ: 39842996

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsSebastian Vettelmalayalam news
News Summary - Sebastian Vettel-bahrain-gulf news
Next Story