Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലുലു ഹൈപ്പർമാർക്കറ്റിൽ...

ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീഫുഡ് കാർണിവൽ’ ഇന്ന്

text_fields
bookmark_border
ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീഫുഡ് കാർണിവൽ’ ഇന്ന്
cancel

മനാമ: ബഹ്റൈനിലെ സീഫുഡ് ഭക്ഷണ പ്രേമികളെ വിഭവ സമൃദ്ധമായ വിരുന്നൊരുക്കി ലുലു ഹൈപ്പർമാർക്കറ്റ് കാത്തിരിക്കുന്നു. സീഫുഡ് കാർണിവൽ എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ഫെസ്റ്റ് ഇന്ന് (വ്യാഴം) മാത്രമാണുണ്ടാവുക. കടലിൽ നിന്നുള്ള ഫ്രഷ് വിഭവങ്ങൾ ഉപഭോക്താക്കളുടെ പ്ലേറ്റുകളിൽ എത്തിക്കുക എന്നതാണ് ഈ മേളയുടെ പ്രധാന ലക്ഷ്യം.

മിക്സഡ് സീഫുഡ് ബിരിയാണി, നെയ്മീൻ ബിരിയാണി, പ്രോൺസ് ബട്ടർ പെപ്പർ ഗാർളിക്, പ്രോൺസ് ടെമ്പുറ എന്നിവ ലഭ്യമാണ്. കൂടാതെ, ഗ്രിൽഡ് ഫിഷ് പെരി പെരി, കൂന്തൾ റോസ്റ്റ്, നെത്തോലി ഫ്രൈ, ഞണ്ട് തേങ്ങാപ്പാൽ കറി, ഫിഷ് പൊള്ളിച്ചത്, കക്ക റോസ്റ്റ് തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. രുചികരമായ സീഫുഡ് വിഭവങ്ങൾ മിതമായ നിരക്കിൽ ആസ്വദിക്കാൻ ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഈ മേളയിലേക്ക് എത്രയും വേഗമെത്തൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:carnivalLuLu HypermarketseafoodSaudi Arabia
News Summary - Seafood Carnival at LuLu Hypermarket today
Next Story