ബഹ്‌റൈനിൽ കടൽയാത്രകൾക്ക് നിയന്ത്രണം: പുതിയ കർഫ്യൂ സമയം പ്രഖ്യാപിച്ചു
text_fieldsമനാമ: ബഹ്‌റൈനിൽ മത്സ്യബന്ധന ബോട്ടുകൾക്കും വിനോദയാത്രക്കായുള്ള ബോട്ടുകൾക്കും ഏർപ്പെടുത്തിയിരിക്കുന്ന കടൽയാത്രാ നിയന്ത്രണത്തിൽ മാറ്റം വരുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂലൈ 16 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഉത്തരവ് പ്രകാരം വൈകുന്നേരം 6:30 മുതൽ പുലർച്ചെ 4:00 വരെ കടൽയാത്രയ്ക്ക് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നു. അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും.
തീരദേശ സംരക്ഷണം ഉറപ്പാക്കുന്നതിനും സമുദ്രയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള സമുദ്രയാത്രാ നിയന്ത്രണങ്ങളെ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. എല്ലാ കടൽയാത്രക്കാരും നിയന്ത്രണസമയങ്ങളിൽ കടലിൽ ഇറങ്ങുന്നതും തീരത്തോട് അടുക്കുന്നതും ഒഴിവാക്കി നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

