ശാസ്ത്രപ്രതിഭ വിജയികളെ പ്രഖ്യാപിച്ചു
text_fields1. ചേതൻ രാജി, ക്ലാസ് അഞ്ച്, അൽ നൂർ ഇന്റർനാഷനൽ സ്കൂൾ, 2. നഥാനിയേൽ ജിഫ്ഫി, ക്ലാസ് അഞ്ച്, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, 3. ശ്രീനന്ദ ശ്രീജു, ക്ലാസ് അഞ്ച്, ഏഷ്യൻ സ്കൂൾ, 4. അനിക ജീവേഷ്, ക്ലാസ് ആറ്, ന്യൂ മില്ലേനിയം സ്കൂൾ, 5. ഉമ ഈശ്വരി, ക്ലാസ് ആറ്, ഇന്ത്യൻ സ്കൂൾ, 6. അബ്ദുല്ല മുഹമ്മദ് ഹനീഫ്, ക്ലാസ് ആറ്, ന്യൂ ഹൊറൈസൺ സ്കൂൾ, 7. അക്വീൽ അയാൻ ഖാൻ, ക്ലാസ് ഏഴ്, അൽ നൂർ ഇന്റർനാഷണൽ സ്കൂൾ, 8. മുഹമ്മദ് യാസിർ നജീം, ക്ലാസ് ഏഴ്, ഇന്ത്യൻ സ്കൂൾ
മനാമ: ഇന്ത്യൻ എംബസി, വിജ്ഞാൻ ഭാരതി, സയൻസ് ഇന്ത്യ ഫോറം മിഡിലീസ്റ്റ് എന്നിവയുമായി ചേർന്ന് സയൻസ് ഇന്ത്യ ഫോറം ബഹ്റൈൻ സംഘടിപ്പിച്ച ശാസ്ത്രപ്രതിഭ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിവിധ സ്കൂളുകളിൽനിന്ന് 11,000ത്തിലധികം വിദ്യാർഥികളാണ് മത്സരത്തിന് രജിസ്റ്റർ ചെയ്തത്. എലിമെന്ററി, ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് മത്സരം നടന്നത്.
എലിമെന്ററി മുതൽ ഇന്റർമീഡിയറ്റ് തലം വരെ യോഗ്യത നേടിയ വിദ്യാർഥികളാണ് നവംബർ 26ന് നടന്ന അഡ്വാൻസ്ഡ് ലെവലിൽ മത്സരിച്ചത്. ഇതിൽ ഉയർന്ന മാർക്ക് നേടിയ 16 പേരെയാണ് ശാസ്ത്രപ്രതിഭകളായി തെരഞ്ഞെടുത്തത്. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം വിജയികളെ പ്രഖ്യാപിച്ചു.
9.പി നിരഞ്ജൻ പിള്ള, ക്ലാസ് എട്ട്, ന്യൂ മില്ലേനിയം സ്കൂൾ, 10. കാവ്യ ശ്രീവാസ്തവ, ക്ലാസ് എട്ട്, ന്യൂ മില്ലേനിയം സ്കൂൾ, 11. ദിയ വിവേക്, ക്ലാസ് ഒമ്പത്, ഏഷ്യൻ സ്കൂൾ, 12. അദ്വൈത് ഹരീഷ് നായർ, ക്ലാസ് ഒമ്പത്, ഇന്ത്യൻ സ്കൂൾ , 13. ശ്രേയ സാജു, ക്ലാസ് ഒമ്പത്, ന്യൂ ഇന്ത്യൻ സ്കൂൾ, 14. രക്ഷ രാജേഷ് മെൻഡൻ, ക്ലാസ് 10, ഏഷ്യൻ സ്കൂൾ, 15. അഹമ്മദ് അബ്ദുറഹീം ഫാറൂഖി, ക്ലാസ് 10, ഇന്ത്യൻ സ്കൂൾ, 16. ശ്രവ്യ സജ്ജ, ക്ലാസ് 11, ഏഷ്യൻ സ്കൂൾ, 17. അനിരുദ്ധ് ബിജയ്, ക്ലാസ് 12, ഏഷ്യൻ സ്കൂൾ
ഇന്ത്യയിലെ മുൻനിര ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിക്കാനും ഐ.എസ്.ആർ.ഒ, ബാർക്ക്, ഡി.ആർ.ഡി.ഒ എന്നിവിടങ്ങളിലെ മുതിർന്ന ശാസ്ത്രജ്ഞരുമായി സംവദിക്കാനും വിജയികൾക്ക് അവസരമുണ്ട്. സയൻസ് ഇന്ത്യ ഫോറം പ്രസിഡന്റ് ഡോ. വിനോദ് മണിക്കര, ഉപദേശക സമിതി ചെയർമാൻ ഡോ. രവി വാര്യർ, ഉപദേശക സമിതി അംഗം ഡോ. ബാബു രാമചന്ദ്രൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഫലപ്രഖ്യാപന ചടങ്ങിൽ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.