ശാസ്ത്രപ്രതിഭ പരീക്ഷഫലം പ്രഖ്യാപിച്ചു
text_fieldsഎസ്.ഐ.എഫ് ബഹ്റൈൻ നടത്തിയ 13ാമത് ശാസ്ത്രപ്രതിഭ
പരീക്ഷ ഫലപ്രഖ്യാപന ചടങ്ങിൽനിന്ന്
മനാമ: സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്റൈൻ (എസ്. ഐ.എഫ് ബഹ്റൈൻ) നടത്തിയ 13ാമത് ശാസ്ത്രപ്രതിഭ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
മനാമയിൽ ബാറ്റൽക്കോ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന എസ്.ഐ.എഫ് ബഹ്റൈൻ ഓഫിസിൽവെച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ എസ്.ഐ.എഫ് ബഹ്റൈൻ ഉപദേശക സമിതി ഉപാധ്യക്ഷൻ ഡോ. ബാബു രാമചന്ദ്രൻ ആണ് ഫലപ്രഖ്യാപനം നടത്തിയത്. മൂന്നു ഘട്ടങ്ങളിലായാണ് ശാസ്ത്രപ്രതിഭ പരീക്ഷ നടന്നത്. 2500 കുട്ടികൾ പങ്കെടുത്ത പരീക്ഷയിൽ 70 കുട്ടികൾ അവസാന റൗണ്ടിൽ എത്തിയിരുന്നു. അവരിൽനിന്ന് ഓരോ ഗ്രേഡിലെയും ഏറ്റവും കൂടുതൽ മാർക്ക് നേടിയ രണ്ടുകുട്ടികളെയാണ് ശാസ്ത്രപ്രതിഭകളായി തെരഞ്ഞെടുക്കുന്നത്.
ചിന്താമണി രാമസ്വാമി (ഗ്രേഡ് 6, ന്യൂ ഇന്ത്യൻ സ്കൂൾ), ആന്റണി തച്ചിൽ (ഗ്രേഡ് 6, ഏഷ്യൻ സ്കൂൾ), സംഭവ് സന്ദീപ് സെൻ (ഗ്രേഡ് 7 , ന്യൂ മിലേനിയം സ്കൂൾ), ആദ്യ ശർമ (ഗ്രേഡ് 7 , ബഹ്റൈൻ ഇന്ത്യൻ സ്കൂൾ), ലക്ഷ്മി കൃതിക തണ്ണീരു (ഗ്രേഡ് 8, ന്യൂ മിലേനിയം സ്കൂൾ), ഹയ മറിയം പരവത്ത് (ഗ്രേഡ് 8 , ഏഷ്യൻ സ്കൂൾ), സ്വസ്തിക കിരൺ പാട്ടീൽ (ഗ്രേഡ് 9, ന്യൂ ഹൊറൈസൺ സ്കൂൾ), ലക്ഷ്യ കുലശ്രേഷ്ഠ (ഗ്രേഡ് 9, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ), സാംഭവി (ഗ്രേഡ് 10, ന്യൂ മിലേനിയം സ്കൂൾ), പ്രണയ് വിദ്യാസാഗർ (ഗ്രേഡ് 10 , ബഹ്റൈൻ ഇന്ത്യൻ സ്കൂൾ), ആലിയ ആസാദ് (ഗ്രേഡ് 11, അൽനൂർ ഇന്റർനാഷനൽ സ്കൂൾ), ലക്ഷ്മി സഹസ്ര മാഗതപ്പള്ളി (ഗ്രേഡ് 11, ന്യൂ മിലേനിയം സ്കൂൾ) എന്നിവരാണ് ശാസ്ത്രപ്രതിഭകൾ.
ഫലപ്രഖ്യാപന ചടങ്ങിൽ എസ്.ഐ.എഫ് ബഹ്റൈൻ ചെയർമാൻ ഡോക്ടർ വിനോദ് മണിക്കര, ജോ. സെക്രട്ടറി രമേഷ് കെ.ടി എന്നിവർ വിജയികൾക്ക് ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

