പുത്തനുടുപ്പും ബാഗുമായി വീണ്ടും സ്കൂളിലേക്ക്
text_fieldsമനാമ: വാർഷികപരീക്ഷയും 15 ദിവസത്തെ അവധിയും കഴിഞ്ഞ് വീണ്ടും സ്കൂളിലെത്താനുള്ള തയാറെടുപ്പുകളിലാണ് കുട്ടികൾ. ഇൗ ആഴ്ചയാണ് സ്കൂൾ തുറക്കുന്നത്. കുട്ടികൾക്കുള്ള ബാഗും യൂനിഫോമും മറ്റും വാങ്ങാനുള്ള തിരക്കാണ് ഷോപ്പുകളിൽ.‘ബാക്ക് ടു സ്കൂൾ’ എന്ന പേരിൽ പല സ്ഥാപനങ്ങളും യൂനിഫോം, ഷൂ, പുസ്തകം തുടങ്ങിയവക്ക് ഒാഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.യൂനിഫോം ഒന്നിന് രണ്ടര ദിനാർ മുതലാണ് വില.ഒരു കുട്ടിക്ക് മിനിമം മൂന്ന് ജോഡി യൂനിഫോമെങ്കിലും രക്ഷിതാക്കൾ വാങ്ങാറുണ്ട്.
നാട്ടിലെ നിരക്കുമായി താരതമ്യം ചെയ്യുേമ്പാൾ വില കൂടുതലായതിനാൽ പലരും രണ്ടുമാസത്തെ അവധി കഴിഞ്ഞുവരുേമ്പാൾ ബാഗും മറ്റും കൊണ്ടുവരുന്ന പതിവുണ്ട്. ഗുദൈബിയയിലെ ഷോപ്പുകളിൽ കഴിഞ്ഞ ദിവസം നല്ല തിരക്കാണ് അനുഭവപ്പെട്ടത്.ലുലു പോലുള്ള ഹൈപ്പർ മാർക്കറ്റുകളിലും രക്ഷിതാക്കളുടെയും കുട്ടികളുടെയും സാന്നിധ്യമുണ്ടായിരുന്നു.
പല നിലവാരത്തിലുള്ള സാധനങ്ങൾ കടകളിൽ ലഭ്യമാണ്. സ്കൂൾ വിപണിയിൽ വൻ മത്സരമാണ് നടക്കുന്നതെന്നും പോയ വർഷത്തേക്കാൾ പല ഉൽപ്പന്നങ്ങൾക്കും വിലയേറിയിട്ടുണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞു. റിഫ, മുഹറഖ് തുടങ്ങിയ പ്രദേശത്തുള്ളവർ ഗുദൈബിയയിലും മനാമയിലും വന്നാണ് സാധനങ്ങൾ വാങ്ങുന്നത്.
ഇവിടെ താരതമ്യേന വിലക്കുറവുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. മനാമയിൽ ഷൂ ഒന്നിന് നാല് ദിനാറാണെങ്കിൽ റിഫയിൽ അതേ സാധനം ആറ് ദിനാറിനാണ് വിൽക്കുന്നതെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. യൂനിേഫാമിെൻറ കാര്യത്തിലും ഇൗ അവസ്ഥയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ സ്കൂളിൽ എൽ.കെ.ജി, യു.കെ.ജി,ഒന്നാം ക്ലാസുകളിലേക്കുള്ള ഒാറിയേൻറഷൻ ക്ലാസുകൾ നടന്നുവെന്ന് ചെയർമാൻ പ്രിൻസ് നടരാജൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യൻ സ്കൂളിൽ എൽ.കെ.ജി രണ്ടു വിഭാഗങ്ങളായാണ് ക്ലാസ് തുടങ്ങുന്നത്.ആദ്യ വിഭാഗത്തിെൻറ ക്ലാസ് ഇൗ വ്യാഴാഴ്ച തുടങ്ങും.
രണ്ടാമെത്ത വിഭാഗത്തിെൻറ ക്ലാസ് തുടങ്ങുക ഏപ്രിൽ ഒമ്പതിനാണ്. യു.കെ.ജി മുതൽ മൂന്ന് വരെയുള്ള ക്ലാസുകളിലും ഇൗസ ടൗൺ കാമ്പസിൽ നാലുമുതൽ 10വരെ ക്ലാസുകളിലും ബുധനാഴ്ചയാണ് പ്രവൃത്തി ദിവസം തുടങ്ങുന്നത്.
സ്കൂളിൽ കുട്ടികളെ വരവേൽക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായും ചെയർമാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ‘ഇൻെഡക്സ് ബഹ്‌റൈൻ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഉപയോഗിച്ച പുസ്തകങ്ങൾ ശേഖരിച്ച് കുട്ടികൾക്ക് കൈമാറിയിരുന്നു.
ഒരു മാസത്തോളമായി നടത്തിവന്ന പാഠപുസ്തക ശേഖരണത്തിെൻറ സമാപനം ബഹ്‌റൈൻ കേരളീയ സമാജത്തിലാണ് നടന്നത്. ഇതിൽ, സി.ബി.എസ്.ഇ സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങൾ കൈപ്പറ്റാൻ നിരവധി രക്ഷിതാക്കളും വിദ്യാർഥികളും എത്തിയിരുന്നു.
പാഠപുസ്തകങ്ങൾക്കൊപ്പം സൗജന്യമായി നോട്ടുബുക്കുകളും ഒാഫിസ്^സ്റ്റേഷനറി സാധനങ്ങളും വിതരണം ചെയ്യുകയുണ്ടായി.
പഴയ പുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിലൂടെ കുട്ടികൾക്ക് പ്രകൃതി സംരക്ഷണത്തിെൻറ പാഠങ്ങൾ പകരുക എന്ന ഉദ്ദേശവും ഇൗ പരിപാടിക്കുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
