സ്കൂള്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ്; പ്രവേശനം ആരംഭിച്ചു
text_fieldsമനാമ: പ്രമാണ ബോധ്യത്തോടെ മതം മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെ മതപഠനം പലകാരണങ്ങളാൽ തുടരാന്‍ സാധിക്കാതെപോയ 16 വയസ്സിന് മുകളിലുള്ളവരെ ഉദ്ദേശിച്ച് നടത്തുന്ന സ്കൂള്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെയും രാത്രിയിലുമായി നടത്തുന്ന രണ്ടു ബാച്ചുകളിലേക്കാണ് നിലവില്‍ പ്രവേശനം. ഇസ്ലാഹി സെന്ററിന്റെ മനാമയിലെ ഓഫിസിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ അനൗപചാരിക ധാര്‍മിക പഠനപദ്ധതിക്ക് നിലവില്‍ കേരളത്തിനകത്തും പുറത്തുമായി അനേകായിരം പഠിതാക്കള്‍ ഉണ്ട്.
പ്രഗല്ഭരായ അധ്യാപകരുടെയും വിദ്യാഭ്യാസ രംഗത്തുള്ളവരുടെയും മേല്‍നോട്ടത്തില്‍ രൂപപ്പെടുത്തിയ പ്രൈമറി കോഴ്സിന്റെ കാലാവധി ഒന്നര വര്‍ഷമായിരിക്കും. താല്പര്യമുള്ളവര്ക്ക് 33498517 നമ്പറിൽ ബന്ധപ്പെടാം.

