Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്കൂ​ൾ പ്ര​വേ​ശ​ന​വും സ്കൂ​ൾ മാ​റ്റ​വും
cancel
Listen to this Article

പ്ര​വേ​ശ​ന​ത്തി​നു​വേ​ണ്ട രേ​ഖ​ക​ൾ

ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ പു​തു​താ​യി പ്ര​വേ​ശ​നം തേ​ടു​ന്ന​വ​ർ ചി​ല പ്ര​ധാ​ന​രേ​ഖ​ക​ൾ ക​രു​ത​ണം. കു​ട്ടി​യു​ടെ ടി.​സി, മാ​ർ​ക്ക്​ ലി​സ്റ്റ്​ (അ​പ്പോ​സ്റ്റി​ൽ ചെ​യ്ത​ത്), ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, നാ​ട്ടി​ൽ​നി​ന്ന്​ നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ലെ വാ​ക്സി​നു​ക​ൾ സ്വീ​ക​രി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ്, ര​ണ്ട്​ ഫോ​ട്ടോ, കു​ട്ടി​യു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും പാ​സ്​​പോ​ർ​ട്ട്, വി​സ, സി.​പി.​ആ​ർ എ​ന്നി​വ​യാ​ണ്​ പു​തു​താ​യി പ്ര​വേ​ശ​നം തേ​ടു​ന്ന​വ​ർ സ​മ​ർ​പ്പി​ക്കേ​ണ്ട രേ​ഖ​ക​ൾ. ടി.​സി വാ​ങ്ങു​മ്പോ​ൾ ഏ​ത്​ സ്കൂ​ളി​ലേ​ക്കാ​ണ്​ മാ​റു​ന്ന​ത്​ എ​ന്ന കോ​ള​ത്തി​ൽ ഒ​ന്നും രേ​ഖ​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യോ 'എ​ബ്രോ​ഡ്​'​എ​ന്ന്​ ചേ​ർ​ക്കു​ക​യോ ആ​വാം. സ്കൂ​ളി​​ന്‍റെ പേ​ര്​ എ​ഴു​തേ​ണ്ട​തി​ല്ല.

ബ​ഹ്​​റൈ​നി​ലെ സ്കൂ​ൾ മാ​റ്റം

ബ​ഹ്​​റൈ​നി​ലെ ഒ​രു സ്കൂ​ളി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലെ ത​ന്നെ മ​റ്റൊ​രു സ്കൂ​ളി​ലേ​ക്ക്​ മാ​റു​ന്ന​തി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി ഈ ​മാ​സം 28 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി ര​ക്ഷി​താ​വ്​ ഒ​രു ഇ-​കീ നേ​ട​ണം. തു​ട​ർ​ന്ന്​ bahrain.bh എ​ന്ന വെ​ബ്​​സൈ​റ്റി​ൽ education and Students എ​ന്ന ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച്​ Submit Student's School Transfer Request എ​ന്ന വി​ഭാ​ഗം ​തെ​ര​ഞ്ഞെ​ടു​ത്ത്​ അ​പേ​ക്ഷ ന​ൽ​കാം.

സ്കൂ​ൾ മാ​റ്റ​ത്തി​നു​ള്ള അ​പേ​ക്ഷ ന​ൽ​കു​മ്പോ​ൾ പേ​ഴ്​​സ​ന​ൽ ന​മ്പ​ർ, ​ബ്ലോ​ക്ക്​ ന​മ്പ​ർ എ​ന്നി​വ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ വേ​ണ്ട രേ​ഖ​ക​ൾ

ബ​ഹ്​​റൈ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ നാ​ട്ടി​ൽ​നി​ന്നു​ള്ള ടി.​സി, യ​ഥാ​ർ​ഥ മാ​ർ​ക്ക്​ ലി​സ്റ്റ്​ (അ​പ്പോ​സ്റ്റി​ൽ ചെ​യ്ത​ത്), കു​ട്ടി​യു​ടെ പാ​സ്​​പോ​ർ​ട്ട്, സി.​പി.​ആ​ർ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ്​ എ​ന്നീ രേ​ഖ​ക​ൾ ആ​വ​ശ്യ​മാ​ണ്. ബ​ഹ്​​റൈ​നി​ലു​ള്ള അ​ധ്യാ​പ​ക​ർ, എ​ൻ​ജി​നീ​യ​ർ​മാ​ർ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ പ്ര​ഫ​ഷ​ന​ൽ ര​ജി​സ്​​ട്രേ​ഷ​ന്​ മു​ന്നോ​ടി​യാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ പ്ല​സ് ​ടു (​അ​ല്ലെ​ങ്കി​ൽ പ്രീ​ഡി​ഗ്രി) യോ​ഗ്യ​ത​യു​ടെ തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നേ​ട​ണം. ഇ​തി​ന്​ തൊ​ഴി​ലു​ട​മ​യു​ടെ സ​മ്മ​ത​പ​ത്ര​വും ആ​വ​ശ്യ​മാ​ണ്.

സ്കൂ​ൾ ഫീ​സ്​

സ്കൂ​ളു​ക​ളി​ൽ വ്യ​ത്യ​സ്ത നി​ര​ക്കി​ലു​ള്ള ഫീ​സു​ക​ളാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്. ചി​ല സ്കൂ​ളു​ക​ൾ എ​ൽ.​കെ.​ജി മു​ത​ൽ 10ാം ക്ലാ​സ്​ വ​രെ ഒ​രേ ഫീ​സ്​ ഈ​ടാ​ക്കു​മ്പോ​ൾ മ​റ്റ്​ ചി​ല​യി​ട​ങ്ങ​ളി​ൽ ക്ലാ​സ്​ മാ​റു​ന്ന​തി​ന​നു​സ​രി​ച്ച്​ ഫീ​സി​ലും മാ​റ്റം വ​രും. ചി​ല സ്കൂ​ളു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ കോ​ഷ​ൻ ഡെ​പ്പോ​സി​റ്റും വാ​ങ്ങു​ന്നു​ണ്ട്.

(തു​ട​രും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionSchoolSchool Change
News Summary - School Admission and School Change
Next Story