Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിലെ 18...

ബഹ്​റൈനിലെ 18 വിദ്യാർഥികൾക്ക്​​ ഇന്ത്യയിൽ ഉപരിപഠനത്തിന്​ സ്​കോളർഷിപ്പ്​

text_fields
bookmark_border
ബഹ്​റൈനിലെ 18 വിദ്യാർഥികൾക്ക്​​ ഇന്ത്യയിൽ ഉപരിപഠനത്തിന്​ സ്​കോളർഷിപ്പ്​
cancel
Listen to this Article

മനാമ: പ്രവാസികളുടെ മക്കൾക്ക്​ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ബിരുദതലത്തിൽ ഉപരിപഠനം നടത്തുന്നതിന്​ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സ്​കോളർഷിപ്പിന്​ ഇത്തവണ ബഹ്​റൈനിൽനിന്ന്​ 18 പേർ അർഹരായി. വിവിധ രാജ്യങ്ങളിൽനിന്നുള്ള 150 പേർക്കാണ്​ സ്​കോളർഷിപ്പ്​ ലഭിച്ചത്​.

ആക്സ സൂസൻ തോമസ്​, ആദിത്യ സിങ്​, ഐശ്വര്യ അർവപള്ളി, ആൻ മേരി ചാക്കോ, ആർദ്ര ഗിരീഷ്​, അർജുൻ ബിനു, അഥർവ സഞ്ജയ്​ ചൗധരി, അയാൻ മൈത്തി, ഡാനിയൽ ബിനു അബ്രഹാം, ദേവദേവ്​ സുജിത്​, ഹർഷ്​ കുമാർ ഝാ, കപിൽ രാജേഷ്​, ഖുശി മനീഷ്​, മേഘ്ന ഗുപ്ത, മേഘ്ന ഗുപ്ത, പാർഥ്വി മനോജ്​, രാഹുൽ ബാലചന്ദ്രൻ, റിഷി ബൊപ്പയ്യ ചന്ദ്ര, ശ്രേയ ഗിരിധർ എന്നിവരാണ്​ ബഹ്​റൈനിൽനിന്ന്​ സ്​കോളർഷിപ്പ്​ നേടിയത്​. ഇവരിൽ 16 പേർ ബി.ടെക്കിനും ഒരാൾ ബി.കോമിനും ഒരാൾ ബി.എ എൽ.എൽ.ബിക്കുമാണ്​ പ്രവേശനം നേടിയത്​.

എന്താണ്​ എസ്​.പി.ഡി.സി?

പ്രവാസി ഇന്ത്യക്കാർ (എൻ.ആർ.ഐ), ഇന്ത്യൻ വംശജരായ വിദേശ ഇന്ത്യക്കാർ (പി.ഐ.ഒ/ഒ.സി.ഐ) എന്നിവരുടെ മക്കൾക്ക്​ ഇന്ത്യയിൽ മെഡിക്കൽ ഇതര കോഴ്​സുകളിൽ ഉപരിപഠനം നടത്തുന്നതിന്​ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയതാണ്​ 'സ്​കോളർഷിപ്പ്​ പ്രോഗ്രാം ഫോർ ഡയസ്​പോറ ചിൽഡ്രൻ' (എസ്​.പി.ഡി.സി). എല്ലാ വർഷവും 150 പേർക്കാണ്​ സ്​കോളർഷിപ്പ്​ നൽകുന്നത്​.

സെൻട്രൽ യൂണിവേഴ്​സിറ്റികൾ, 'നാക്​' എ ഗ്രേഡ്​ സ്ഥാപനങ്ങൾ, എൻ.ഐ.ടികൾ, സ്കൂൾ ഓഫ്​ പ്ലാനിങ്​ ആന്‍റ്​ ആർക്കിടെക്​ചർ (എസ്​പി.എ), ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇൻഫർമേഷൻ ടെക്​നോളജി (ഐ.ഐ.ഐ.ടി) എന്നിവയിൽ പ്രവേശനം നേടുന്നവർക്കാണ്​ സ്​കോളർഷിപ്പ്​ ലഭിക്കുക. ബഹ്​റൈൻ ഉൾപ്പെടെ 69 രാജ്യങ്ങളിൽനിന്നുള്ള പ്രവാസി വിദ്യാർഥികൾക്ക്​ സ്​കോളർഷിപ്പിന്​ അപേക്ഷിക്കാം. 12ാം ഗ്രേഡ്​ അല്ലെങ്കിൽ തത്തുല്യ ഗ്രേഡിൽ ചുരുങ്ങിയത്​ 60 ശതമാനം ​മാർക്ക്​ നേടിയവരായിരിക്കണം അപേക്ഷകർ. ട്യൂഷൻ ഫീസ്​, ഹോസ്റ്റൽ ഫീസ്​, പരീക്ഷാ ഫീസ്​, രജിസ്​ട്രേഷൻ ഫീസ്​, ഭക്ഷണം ഒഴികെ മറ്റ്​ ചെലവുകൾ എന്നിവയുടെ 75 ശതമാനം വരെ സ്​കോളർഷിപ്പ്​ ലഭിക്കുന്നതാണ്​ പദ്ധതി.

സ്​കോളർഷിപ്പിന്​ അപേക്ഷിക്കുന്ന വിദ്യാർഥികൾ 11,12 ഗ്രേഡുകൾ വിദേശത്തുനിന്ന്​ പാസായവരായിരിക്കണം. എന്നാൽ, ബഹ്​റൈൻ ഉൾപ്പെടെ 17 എമിഗ്രേഷൻ ചെക്ക്​ റിക്വയേർഡ്​ (ഇ.സി.ആർ) രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇന്ത്യയിൽ കഴിയുന്ന മക്കൾക്കും അപേക്ഷിക്കാവുന്നതാണ്​. ഇവർ അസോസിയേഷൻ ഓഫ്​ ഇന്ത്യൻ യൂണിവേഴ്​സിറ്റീസ്​ (എ.ഐ.യു) അംഗീകാരമുള്ള സീനിയർ സെക്കൻഡറി (10+2) അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. സാധാരണ ജുലൈ, ആഗസ്റ്റ്​ മാസങ്ങളിലാണ്​ സ്​കോളർഷിപ്പിന്​ അ​പേക്ഷ ക്ഷണിക്കുന്നത്​. വിശദ വിവരങ്ങൾ https://spdcindia.gov.in/ എന്ന വെബ്​സൈറ്റിൽ ലഭ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story