Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​സ്.​സി.​എ​ച്ച്...

എ​സ്.​സി.​എ​ച്ച് അ​ധ്യ​ക്ഷ​ൻ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
എ​സ്.​സി.​എ​ച്ച് അ​ധ്യ​ക്ഷ​ൻ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

എ​സ്.​സി.​എ​ച്ച് അ​ധ്യ​ക്ഷ​ൻ െല​ഫ്. ജ​ന​റ​ൽ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ കോ​വി​ഡ്​ 19 ക്ലി​നി​ക്ക​ൽ ട്ര​യ​ൽ​സ്​ സെൻറ​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​ൻ​ഡ്​​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ലാ​ണ്​ കോ​വി​ഡ്​ 19 ക്ലി​നി​ക്ക​ൽ ട്ര​യ​ൽ​സ്​ സെൻറ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്മ​നാ​മ: കോ​വി​ഡ്​ 19 വാ​ക്​​സി​ൻ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന കേ​ന്ദ്രം സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഹെ​ൽ​ത്ത്​ (എ​സ്.​സി.​എ​ച്ച്​), പ്ര​സി​ഡ​ൻ​റും കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ അ​ധ്യ​ക്ഷ​നു​മാ​യ ല​ഫ്. ജ​ന​റ​ൽ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ സ​ന്ദ​ർ​ശി​ച്ചു.

ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​ൻ​ഡ്​​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ലാ​ണ്​ കോ​വി​ഡ്​ 19 ക്ലി​നി​ക്ക​ൽ ട്ര​യ​ൽ​സ്​ സെൻറ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രീ​ക്ഷ​ണ​ത്തി​ന്​ ത​യാ​റാ​യി സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളു​മാ​യ ആ​റാ​യി​ര​ത്തോ​ളം വ​ള​ൻ​റി​യ​ർ​മാ​രാ​ണ്​ രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.സെൻറ​റി​ലെ പ​രീ​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ എ​സ്.​സി.​എ​ച്ച്​ പ്ര​സി​ഡ​ൻ​റ്​ വി​ല​യി​രു​ത്തി. മെ​ഡി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​ധി​കൃ​ത​ർ അ​​ദ്ദേ​ഹ​ത്തോ​ട്​​ വി​ശ​ദീ​ക​രി​ച്ചു. വ​ള​ൻ​റി​യ​ർ​മാ​രി​ൽ​നി​ന്ന്​ സാ​മ്പി​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ഹാ​ൾ സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം പ​രീ​ക്ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡോ​ക്​​ട​ർ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​യും ന​ട​ത്തി.

യു.​എ.​ഇ​യി​ലെ ജി42 ​ഹെ​ൽ​ത്ത്​ ​കെ​യ​ർ എ​ന്ന നി​ർ​മി​ത​ബു​ദ്ധി ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ബ​ഹ്​​റൈ​നി​ൽ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.സി​നോ​ഫാം സി.​എ​ൻ.​ബി.​ജി എ​ന്ന ക​മ്പ​നി നി​ർ​മി​ച്ച വാ​ക്​​സി​നാ​ണ്​ പ​രീ​ക്ഷ​ണ​ത്തി​ന്​ ഉ​പ​​യോ​ഗി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsschBahrain News
Next Story