ഇനി അയക്കൂറ പിടിക്കാം, തിന്നാം; ബഹ്‌റൈനിലെ നിരോധനം ബുധനാഴ്ച പിൻവലിക്കും
text_fieldsമനാമ: ബഹ്‌റൈനിലെ ഏറ്റവും പ്രിയപ്പെട്ട മത്സ്യമായ അയക്കൂറ പിടിക്കുന്നതിനും വിൽക്കുന്നതിനും ഏർപ്പെടുത്തിയിരുന്ന രണ്ട് മാസത്തെ സീസണൽ നിരോധനം ബുധനാഴ്ച (ഒക്ടോബർ 15)പിൻവലിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അറിയിച്ചു.
മത്സ്യങ്ങളുടെ പ്രജനന കാലയളവിൽ അവയെ സംരക്ഷിക്കുന്നതിനും സമുദ്രസമ്പത്ത് നിലനിർത്തുന്നതിനും ലക്ഷ്യമിട്ടാണ് ആഗസ്റ്റ് 15 മുതൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഈ കാലയളവിൽ ബഹ്‌റൈന്റെ അതിർത്തി ജലാശയങ്ങളിൽ വല ഉപയോഗിച്ച് അയക്കൂറ പിടിക്കുന്നതും മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും വാണിജ്യ ആവശ്യങ്ങൾക്കായി ഈ മത്സ്യം പ്രദർശിപ്പിക്കുന്നതും വിൽക്കുന്നതും പൂർണമായി നിരോധിച്ചിരുന്നു.
നിരോധനം നീക്കുന്നതോടെ ആവശ്യക്കാർക്ക് അയക്കൂറ മത്സ്യങ്ങൾ മാർക്കറ്റുകളിൽ വീണ്ടും ലഭ്യമാകും. രാജ്യത്തിന്റെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ഇത്തരം സീസണൽ നിയന്ത്രണങ്ങൾ പ്രധാനമാണെന്ന് സുപ്രീം കൗൺസിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

