സൗദി വനിതകൾ ഇനി ബഹ്റൈൻ റോഡുകളിലും ‘വളയം’ പിടിക്കും
text_fieldsമനാമ: സൗദിയിൽ വനിതകൾക്ക് ഏർപ്പെടുത്തിയ ഡ്രൈവിങ് നിരോധനം ഇന്നലെ പിൻവലിക്കപ്പെട്ടതോടെ സൗദിയിൽ നിന്നുള്ള വനിതകൾ ഇനി ബഹ്ൈറനിലും വാഹനങ്ങൾ ഡ്രൈവ് ചെയ്തെത്തും. സൗദിയിൽ നിന്നുള്ള നിരവധി വനിതകൾ ഇതിനകം ബഹ്റൈനിലെ ഡ്രൈവിങ് ഇൻസ്ടെക്റ്റർമാരുടെ കീഴിൽ പരിശീലന ക്ലാസിന് ചേർന്ന് ലൈസൻസ് നേടികഴിഞ്ഞതായാണ് വിവരം. ഇന്നലെ ബഹ്റൈനിൽ നിന്നുള്ള സ്ത്രീകളും സൗദി വനിതകളും ‘യല്ല ബാനറ്റ്’ എന്ന സംഘടനകളുടെ നേതൃത്വത്തിൽ സൗദി അതിർത്തി കടന്ന് വാഹനമോടിച്ച് തങ്ങളുടെ സന്തോഷം പങ്കുവെച്ചു. ബഹ്റൈൻ കേന്ദ്രമായുള്ള സ്ത്രീ ശാക്തീകരണ പ്രസ്ഥാനമാണ്. യല്ല ബാനറ്റിെൻറ ഇന്നലെ സൗദിയിൽ നടത്തിയ ഡ്രൈവിങ്ങിൽ ബഹ്റൈനിൽ നിന്നുള്ള 30 പേരും സൗദിയിൽ നിന്നുള്ള 40 പേരുമാണ് ഒത്തുചേർന്നത്. സെപ്തംബറിൽ ജിദ്ദയിലേയും റിയാദിലെയും ഏതാനും യൂനിവേഴ്സിറ്റികളുമായി ചേർന്ന് യുകെ ബനാറ്റ് പരിശീലന കോഴ്സകളിൽ പരിശീലനം നൽകുമെന്നും അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
