സഞ്ചാരികളെ ആകർഷിക്കാൻ സൗദി ടൂറിസം പ്രതിനിധികൾ ബഹ്റൈനിൽ
text_fieldsസൗദി ടൂറിസം അതോറിറ്റി അധികൃതർ ബഹ്റൈനിലെ ട്രാവൽ ആൻഡ് ടൂറിസം കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച
മനാമ: സൗദി അറേബ്യയിലെ വിനോദസഞ്ചാര സാധ്യതകൾ ജി.സി.സി രാജ്യങ്ങളിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി ടൂറിസം അതോറിറ്റി അധികൃതർ ബഹ്റൈനിൽ പര്യടനം നടത്തി. ജി.സി.സി രാജ്യങ്ങളിൽനിന്ന് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിച്ച് രാജ്യത്തെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുകയാണ് പര്യടന ലക്ഷ്യം. മനാമയിലെ ഫോർ സീസൺസ് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനിലെ പ്രമുഖ ട്രാവൽ ആൻഡ് ടൂറിസം കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. സൗദി അറേബ്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് കൂടിക്കാഴ്ചയിൽ പരിചയപ്പെടുത്തി. ബഹ്റൈനിൽനിന്നുള്ള വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യമാണ് സൗദി അറേബ്യയെന്ന് സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ ഫഹദ് ഹാമിദ് അൽ ദിൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

