Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗദി യാത്രക്കാർ...

സൗദി യാത്രക്കാർ വീണ്ടും ബഹ്​റൈൻ വഴി

text_fields
bookmark_border
സൗദി യാത്രക്കാർ വീണ്ടും ബഹ്​റൈൻ വഴി
cancel

മനാമ: ഇടവേളക്കുശേഷം സൗദിയിലേക്കുള്ള യാത്രമാർഗമായി ബഹ്​റൈൻ മാറുന്നു. സെപ്​റ്റംബർ മൂന്ന്​ മുതൽ ഇന്ത്യയെ റെഡ്​ലിസ്​റ്റിൽനിന്ന്​ ബഹ്​റൈൻ ഒഴിവാക്കിയ സാഹചര്യത്തിലാണ്​ സന്ദർശക വിസക്കാർക്ക്​ വരാൻ വഴി തെളിഞ്ഞത്​. ഞായറാഴ്​ച മുതൽ ബഹ്​റൈൻ ഇ-വിസ അനുവദിച്ച്​ തുടങ്ങിയത്​ നിരവധി പേർക്ക്​ ആശ്വാസമായി. വിവിധ ട്രാവൽ ഏജൻസികൾ സൗദി യാത്രക്കാർക്കുള്ള പ്രത്യേക പാ​ക്കേജുകളുമായി രംഗത്തെത്തിയിട്ടുണ്ട്​.

​കഴിഞ്ഞ മെയ്​ 23 മുതൽ മുതൽ ഇന്ത്യയെ റെഡ്​ലിസ്​റ്റിൽ ഉൾപ്പെടുത്തിയപ്പോഴാണ്​​ ബഹ്​റൈൻ വഴിയുള്ള സൗദി യാത്രക്കാരുടെ വരവ്​ നിലച്ചത്​. തുടർന്ന്​ ഇവർക്ക്​ സൗദി ഗ്രീൻ ലിസ്​റ്റിൽ ഉൾപ്പെടുത്തിയ മറ്റ്​ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഭീമമായ തുകയാണ്​ ഇതിന്​ ചെലവഴിക്കേണ്ടി വന്നത്​.

വിസിറ്റ്​ വിസയിൽ എത്തുന്നവർ ബഹ്​റൈനിൽ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ശേഷമാണ്​ സൗദിയിലേക്ക്​ പോകേണ്ടത്​. ബഹ്​റൈൻ 10 ദിവസത്തെ നിർബന്ധിത ക്വാറൻറീൻ ഏർപ്പെടുത്തിയ സാഹചര്യത്തിൽ നാഷണൽ ഹെൽത്​ റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്​.ആർ.എ) അഗീകാരമുള്ള ഹോട്ടലിലാകണം ക്വറൻറീൻ. മെയ്​ 23 വരെ ഏതെങ്കിലും താമസ സ്​ഥലത്ത്​ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ മതിയായിരുന്നു.

സൗദി അംഗീകരിച്ച വാക്​സിൻ സ്വീകരിച്ചവർക്ക്​ മാത്രമാണ്​ കിങ്​ ഫഹദ്​ കോസ്​വേ വഴി സൗദിയിലേക്ക്​ പോകാൻ കഴിയുക. മറ്റുള്ളവർ​ വിമാന മാർഗം തന്നെ സൗദിയിലേക്ക്​ പോകണം. സൗദിയിൽ എത്തിയാൽ ഏഴ്​ ദിവസത്തെ ഹോട്ടൽ ക്വാറൻറീനും നിർബന്ധമാണ്​. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക്​ സൗദിയിൽ വാക്​സിനേഷൻ നിർബന്ധമാക്കിയിട്ടില്ലാത്തതിനാൽ ഇവർക്ക്​ വാക്​സിൻ സ്വീകരിച്ച രക്ഷിതാവി​െൻറ കൂടെ കോസ്​വേ വഴി ​പോകാം. രക്ഷിതാവ്​ വാക്​സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ ഇവരും വിമാന മാർഗം പോകണം.

സൗദിയിൽനിന്ന്​ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ച്​ തവക്കൽന ആപ്പിൽ ഗ്രീൻഷീൽഡ്​ ലഭിച്ചവർക്ക്​ ഇന്ത്യയിൽനിന്ന്​ നേരിട്ട്​ സൗദിയിലേക്ക്​ പോകാൻ അനുമതി നൽകി​. നാട്ടിൽനിന്ന്​ ചില ചാർ​േട്ടഡ്​ വിമാന സർവീസുകൾ ഇപ്പോൾ സൗദിയിലേക്ക്​ നടത്തുന്നുണ്ട്​. സൗദിയിൽനിന്ന്​ വാക്​സിൻ സ്വീകരിക്കാത്തവർ ഗ്രീൻലിസ്​റ്റിലുള്ള രാജ്യങ്ങളിൽ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞശേഷമാണ്​ സൗദിയിലേക്ക്​ പോകേണ്ടത്​.

നാട്ടിൽനിന്ന്​ സൗദി പാ​ക്കേജിൽ ബഹ്​റൈനിൽ എത്തുന്ന യാത്രക്കാർ ഇവിടെ ഉത്തരവാദിത്തമുള്ള ഏജൻസി ഉണ്ടെന്ന്​ ഉറപ്പുവരുത്തണമെന്ന്​ സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ്​ പറഞ്ഞു. മുൻകാലങ്ങളിൽ ചില വ്യക്​തികൾ സൗദി പാക്കേജിൽ ആളുകളെ കൊണ്ടുവന്ന്​ കൈയൊഴിഞ്ഞ സംഭവങ്ങളുണ്ട്​. അതിനാൽ, സൗദിയിലേക്ക്​ പോകുന്നതുവരെയുള്ള മുഴുവൻ കാര്യങ്ങളും ഉത്തരവാദിത്തത്തോടെ ചെയ്യുന്ന അംഗീകാരമുള്ള ഏജൻസികളുടെ കീഴിൽ വേണം ബഹ്​റൈനിലേക്ക്​ വരാൻ എന്നും അദ്ദേഹം ഒാർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainSaudi passengers
News Summary - Saudi passengers again via Bahrain
Next Story