സൗദി ദേശീയദിനാഘോഷം: ബി.ടി.ഇ.എ പരിപാടികൾ സംഘടിപ്പിക്കും

12:58 PM
15/09/2019
ബി.ടി.ഇ.എ സൗദി ദേശീയദിനാഘോഷ പരിപാടികളുടെ തയ്യാറെടുപ്പിൽനിന്ന്​

മനാമ: സൗദി അറേബ്യയുടെ 89-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതി​​െൻറ ഭാഗമായി, ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻ അതോറിട്ടി (ബി.ടി.ഇ.എ) വിവിധ പരിപാടികൾക്ക്​ ആതിഥേയത്വം വഹിക്കുമെന്ന്​ സംഘാടകർ പറഞ്ഞു.  സെപ്റ്റംബർ  19 മുതൽ 23 വരെയാണ്​ പരിപാടികൾ ആസൂത്രണം ചെയ്​തിരിക്കുന്നത്​. വിവിധ വിനോദപരിപാടികളും ഇതി​​െൻറ ഭാഗമായി നടക്കും.

കരിമരുന്നുപ്രയോഗം, സൗദി^ബഹ്​റൈൻ പതാക കെട്ടിയ പരമ്പരാഗത തോണിയോട്ടം, പരമ്പരാഗത സംഗീത പ്രകടനങ്ങൾ തുടങ്ങിയ നടക്കും. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ, സൗദി രാജാവ്​ സൽമാൻ ബിൻ അബ്​ദുൽ അസീസ്​ അൽ സൗദ്​ എന്നിവരുടെ വിവേകപൂർണമായ നേതൃത്വത്തിനുകീഴിൽ, ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്​ധം ശക്തിപ്പെടുത്തുകയാണ്​ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്​. 

തങ്ങളുടെ ഹൃദയത്തോട്​ ഏറ്റവും അടുത്തുനിൽക്കുന്ന സൗദിയുടെ ദേശീയദിനത്തിൽ, വിവേകിയായ നേതൃത്വത്തിനും ജനതക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബി.ടി.ഇ.എയിലെ ടൂറിസം ഉപദേഷ്ടാവ് ഡോ. അലി ഫോല്ലാദ്​ പ്രസ്​താവനയിൽ പറഞ്ഞു.

ബഹ്‌റൈനിലുടനീളം അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാ സന്ദർശകരെയും താമസക്കാരെയും തങ്ങൾ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രാദേശിക വിനോദസഞ്ചാര മേഖലയുടെ വികാസത്തിനും ഇൗ മേഖലയിലുള്ള രാജ്യത്തി​​െൻറ സ്ഥാനം ഉയർത്തുന്നതിനുമായി വർഷം മുഴുവൻ വാരന്ത്യങ്ങളിൽ കുടുംബകേന്ദ്രീകൃത പരിപാടികൾ നടത്താൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

Loading...
COMMENTS