സൗദി ദേശീയദിനാചരണം; പച്ചനിറമണിഞ്ഞ് ബഹ്റൈനിലെ കെട്ടിടങ്ങൾ
text_fieldsസൗദി ദേശീയദിനാചരണത്തോടനുബന്ധിച്ച് ബഹ്റൈനിലെ ലാൻഡ്മാർക്കുകൾ
പച്ചനിറമണിഞ്ഞപ്പോൾ
മനാമ: സൗദി ദേശീയദിനാചരണത്തോടനുബന്ധിച്ച് ബഹ്റൈനിലുടനീളമുള്ള ലാൻഡ്മാർക്കുകളും സുപ്രധാന കെട്ടിടങ്ങളും പച്ചനിറത്തിൽ പ്രകാശിച്ചു. നിരവധി ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങളും പച്ച നിറത്തിൽ കെട്ടിടങ്ങൾ പ്രകാശിച്ചിച്ചു. സൗദി പതാക ഉയർത്തുകയും ചെയ്തു. ബഹ്റൈൻ പൗരന്മാരും തങ്ങളുടെ കാറുകൾ സൗദി പതാകകൊണ്ട് അലങ്കരിച്ച് സൗദി ദേശീയദിനമാചരിച്ചു. ദിനാഘോഷ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു. ബഹ്റൈൻ-സൗദി ബന്ധങ്ങളുടെ ആഴത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു രാജ്യത്തുടനീളം നടന്ന ആഘോഷങ്ങൾ.

