Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി ദേശീയദിനം: ആഹ്ലാദത്തിൽ പങ്കുചേർന്ന് ബഹ്‌റൈൻ; പ്രധാന കെട്ടിടങ്ങളും ലാൻഡ്‌മാർക്കുകളും പച്ചപ്പട്ടണിഞ്ഞു

text_fields
bookmark_border
സൗദി ദേശീയദിനം: ആഹ്ലാദത്തിൽ പങ്കുചേർന്ന് ബഹ്‌റൈൻ; പ്രധാന കെട്ടിടങ്ങളും ലാൻഡ്‌മാർക്കുകളും പച്ചപ്പട്ടണിഞ്ഞു
cancel
camera_alt

മനാമയിലെ കെട്ടിടങ്ങൾ പച്ച നിറത്തിൽ അലങ്കരിച്ചപ്പോൾ

മനാമ: സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള പ്രമുഖ കെട്ടിടങ്ങളും ലാൻഡ്‌മാർക്കുകളും പച്ചനിറത്തിലുള്ള ദീപാലങ്കാരങ്ങളാൽ അണിയിച്ചൊരുക്കി ബഹ്‌റൈൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സഹോദരതുല്യവുമായ ബന്ധം വിളിച്ചോതുന്നതാണ് ഈ ആദരം.

സൗദിയുടെ ദേശീയ ആഘോഷത്തെ ബഹ്‌റൈൻ എത്രത്തോളം പ്രാധാന്യത്തോടെ കാണുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ദീപാലങ്കാരങ്ങൾ. ദീർഘകാലത്തെ ചരിത്രബന്ധത്തിലും വിവിധ മേഖലകളിൽ ശക്തിപ്പെട്ടു വളരുന്ന ഉഭയകക്ഷി സഹകരണത്തിലും അധിഷ്ഠിതമായ ഇരു രാജ്യങ്ങളുടെയും ആഹ്ലാദവും പങ്കാളിത്തവും ഇതിലൂടെ പ്രതിഫലിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi National Day: Bahrain joins in the joy
Next Story