സൗദിയുടെ സുരക്ഷ അതിപ്രധാനം -ഹമദ് രാജാവ്
text_fieldsമനാമ: സൗദി അറേബ്യയുടെ സുരക്ഷ മേഖലയുടെ സമാധാനത്തിന് ഏറെ സുപ്രധാനമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ വ്യക്തമാക്കി. ബഹ്റൈനിലെ സൗദി സ്ഥാനപതി ഡോ. അബ്ദുല്ല ബിന്‍ അബദുല്‍ മലിക് ആല് ശൈഖിനെ സാഫിരിയ്യ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളൂം തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും രൂഢമായ സഹകരണവും ചര്‍ച്ച ചെയ്ത ഇരുവരും കഴിഞ്ഞ ദിവസമുണ്ടായ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ അക്രമണം ഗുരുതരമായി കാണേണ്ട ഒന്നാണെന്ന് അഭിപ്രായപ്പെട്ടു. സല്മാന് രാജാവിെൻറ കീഴില്‍ സൗദി കൂടുതല്‍ സമാധാനവും സുഭിക്ഷതയും വളര്‍ച്ചയും പുരോഗതിയും കൈവരിക്കാന്‍ സാധിക്കട്ടെയെന്ന് ഹമദ് രാജാവ് ആശംസിച്ചു.
ഹമദ് രാജാവിെൻറ ആശംസകള്‍ സല്മാന് രാജാവിന് കൈമാറാന്‍ അംബാസഡറെ ചുമതലപ്പെടുത്തുകയും ചെയ്തു. സമാധാനം വ്യാപിപ്പിക്കുന്നതിന് സൗദി എടുക്കുന്ന ഏത് തീരുമാനത്തിനും ബഹ്റൈന്‍ പുര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും രാജാവ് വ്യക്തമാക്കി. ഇറാന് പിന്തുണയോടെ യമനിലെ ഹൂഥികള്‍ നടത്തുന്ന നിരന്തരമായ മിസൈലാക്രമണം അന്താരാഷ്ട്ര മര്യാദകള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടു. അറബ്- ഇസ്ലാമിക സമൂഹത്തിെൻറ വിഷയങ്ങളില്‍ ശക്തമായ കാഴ്ച്ചപ്പാടും തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന സൗദിയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
